ബ്രിട്ടീഷ് കപ്പലിൽ പതാക ഉയർത്തി ഇറാൻ നിലപാട് കടുപ്പിക്കുന്നു...ഈ പോക്ക് യുദ്ധത്തിലേക്കോ ?

ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിന്‍റെ മോചനത്തിനായി നടപടികൾ തുടരുകയാണ് പ്രശ്നപരിഹാരം വേഗത്തിലാക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമിക്കുമ്പോൾ പിടിച്ചെടുത്ത കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി നിലാട് കടുപ്പിക്കുന്നു
എത്രയും വേഗം പ്രതിസന്ധി തീർക്കാൻ ഉള്ള നടപടികൾക്കായി പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്
വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാന്‍ സേനാ വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്ത കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് തെരേസ മേയുടെ ഇടപെടല്‍. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.പാര്‍ലമെന്റില്‍ തെരേസ മേയ് വിശദീകരണം നല്‍കിയേക്കും.
പാര്‍ലമെന്‍റിൽ തെരേസ മേ വിശദീകരണം നൽകിയേക്കും. അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മര്‍ദ്ദം ചെലുത്തി കപ്പൽ ജീവനക്കാരെ തിരികെയെത്തിക്കാൻ ബ്രിട്ടന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അതിനിടെയാണ് ബ്രിട്ടീഷ് കപ്പലിൽ സ്വന്തം പതാക നാട്ടി ഇറാൻ നിലപാട് കടുപ്പിക്കുന്നത് .ഇറാന്‍ സൈന്യത്തിന്റെ സാന്നിധ്യവും കപ്പലിലുണ്ട്. ബന്‍ഡര്‍ അബ്ബാസ് തുറുമുഖത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്.
അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തില്‍ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തി കപ്പല്‍ ജീവനക്കാരെ തിരികെ എത്തിക്കാന്‍ ബ്രിട്ടന്‍ നീക്കം തുടങ്ങിയിട്ടുണ്ട്
പ്രശ്‌നത്തിൽ നിയമപരമായാണ് ഇറാൻ ഇടപെട്ടതെന്നും സമുദ്രാതിർത്തി ലംഘിച്ചതുകൊണ്ടാണ് സ്റ്റെന ഇംപേരോ കീഴടക്കിയതെന്നുമാണ് ഇറാന്റെ വിശദീകരണം. സംഘർഷത്തിലേക്ക് ബ്രിട്ടനെക്കൂടി വലിച്ചിടാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു. ബന്ദർ അബ്ബാസിലുള്ള കപ്പലിലെ 23 ജീവനക്കാരും ആരോഗ്യത്തോടെയും സുരക്ഷിതത്തോടെയുമാണ് കഴിയുന്നതെന്നും ഇറാൻ വ്യക്തമാക്കി. മൂന്ന് മലയാളികളടക്കം 18 പേരാണ് കപ്പലിൽ ഇന്ത്യക്കാരായുള്ളത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ്ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾ്ട്ടനാണ് ബ്രിട്ടനുമേൽ വിഷം കുത്തിവെക്കുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ആരോപിച്ചു. നൂറ്റാണ്ടിലെ യുദ്ധം ആരംഭിക്കുന്നതിനുള്ള കളമൊരുക്കാനാണ് ബോൾട്ടൻ ശ്രമിക്കുന്നത്. തന്റെ ബി ടീം പരാജയപ്പെടുമെന്ന ആശങ്കയുള്ള ട്രംപിനെ വശത്താക്കാൻ സാധിക്കാതെ വന്നതോടെയാണ് ബോൾട്ടൻ ബ്രിട്ടനിലേക്ക് വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നതെന്നും ശരീഫ് ആരോപിച്ചു.
അതിനിടെ, സ്റ്റെന ഇംപേരോയെ മതിയായ സുരക്ഷയില്ലാതെയാണ് മേഖലയിലൂടെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന ആരോപണം ബ്രിട്ടനെതിരേ ഉയരുന്നുണ്ട്. ഒമാൻ സമുദ്രാതിർത്തിയിലായിരുന്നു കപ്പലെന്നും ഇറാൻ സൈന്യം തടഞ്ഞുനിർത്തി കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നുമാണ് ബ്രിട്ടൻ ഇതേക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കുനൽകിയ റിപ്പോർട്ടിലുള്ളത്. മേഖലയിൽ ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാൻ തക്കശേഷി റോയൽ നേവിക്ക് കടലിടുക്കിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി തോബിയാസ് എൽവുഡ് സമ്മതിക്കുകയും ചെയ്തു.
അതേസമയം, . ഇതിനിടെ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കപ്പലിൽ കുടുങ്ങിയ മലയാളികളെ മോചിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിദേശമന്ത്രി ഡോ. എസ് ജയ്‌ശങ്കറിന‌് കത്തയച്ചിരുന്നു .
കപ്പൽ ജീവനക്കാരനായ മലപ്പുറം വണ്ടൂർ സ്വദേശി അജ‌്മൽ സാദിഖ‌് കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. കപ്പലിൽ കൂടുതൽ മലയാളിജീവനക്കാരുണ്ടെന്നും വിവരം ലഭിച്ചു. രണ്ട‌് കപ്പലിലെയും മലയാളി ജീവനക്കാരെ എത്രയും പെട്ടെന്ന‌് നാട്ടിൽ എത്തിക്കാൻ നടപടിയെടുക്കണം. കപ്പലിൽ കുടുങ്ങിയ മലയാളികളുടെ വിവരം സംസ്ഥാന സർക്കാരുമായി പങ്കുവയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
ടെഹ്റാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നിരന്തരമായി ഇറാൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. നാല് മലയാളികൾ കപ്പലിലുണ്ടെന്ന മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സന്ദേശത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മറുപടി നൽകിയത്
https://www.facebook.com/Malayalivartha