ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോൺസൻ ഇന്നു പ്രധാനമന്ത്രിയായി അധികാരമേൽക്കും . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല വ്യക്തിബന്ധമാണ് ബോറിസ് ജോൺസന് .അതുകൊണ്ടുതന്നെ ഇന്ത്യ ബ്രിട്ടൻ ബന്ധം കൂടുതൽ സുതാര്യമാകുമെന്നാണ് കണക്കുകൂട്ടൽ

ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോൺസൻ ഇന്നു പ്രധാനമന്ത്രിയായി അധികാരമേൽക്കും . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല വ്യക്തിബന്ധമാണ് ബോറിസ് ജോൺസന് .അതുകൊണ്ടുതന്നെ ഇന്ത്യ ബ്രിട്ടൻ ബന്ധം കൂടുതൽ സുതാര്യമാകുമെന്നു കണക്കാക്കാം
താൻ ‘ഇന്ത്യയുടെ മരുമകൻ’ ആണെന്ന് മുൻപൊരിക്കൽ ബോറിസ് ജോൺസൻ അവകാശപ്പെട്ടിരുന്നു. ഭാര്യ മറീന വീലറുടെ അമ്മ ഇന്ത്യൻ വംശജയാണെന്ന ബന്ധം വച്ചായിരുന്നു ഈ പ്രഖ്യാപനം..
മോദി – ജോൺസൻ സൗഹൃദം ഇന്ത്യ–യുകെ വ്യാപാരബന്ധത്തിൽ കൂടുതൽ ഊഷ്മളത പകരുമെന്നാണ് ഇന്ത്യയുടെ പ്രത്യാശ. പഠനം, ജോലി, വിനോദസഞ്ചാരം എന്നിവയ്ക്കായി ബ്രിട്ടനിലെത്താനുള്ള നടപടിക്രമങ്ങൾ ഇന്ത്യക്കാർക്ക് ഇനി കൂടുതൽ എളുപ്പമുള്ളതാകുമെന്നു പ്രതീക്ഷിക്കാം . മോദി – ജോൺസൻ സൗഹൃദം ഇന്ത്യ–യുകെ വ്യാപാരബന്ധത്തിൽ കൂടുതൽ ഊഷ്മളത പകരുമെന്നാണ് ഇന്ത്യയുടെ പ്രത്യാശ.
ബ്രെക്സിറ്റ് വിഷയത്തിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ തെരേസ മേയ്ക്കു കഴിയാതെ വന്നതോടെയാണു പുതിയ നേതാവിനെ കണ്ടെത്താൻ ഭരണകക്ഷി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പു നടത്തിയത്. വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും ബോറിസ് ജോൺസനും തമ്മിലായിരുന്നു പോരാട്ടം. പ്രധാനമന്ത്രി തെരേസ മേ ഇന്നു പാർലമെന്റിൽ വിടവാങ്ങൽ പ്രസംഗം നടത്തും.
അതിനു ശേഷമായിരിക്കും രാജിക്കത്തു കൈമാറാൻ ബെക്കിങ്ങാം കൊട്ടാരത്തിലേക്കു പുറപ്പെടുക. രാജി സ്വീകരിച്ചാലുടൻ എലിസബത്ത് രാജ്ഞി പുതിയ കക്ഷിനേതാവിനെ പ്രധാനമന്ത്രിയാകാൻ ക്ഷണിക്കും. വൈകിട്ടോടെ പുതിയ പ്രധാനമന്ത്രിയുടെ ആദ്യപ്രസംഗം ഡോണിങ് സ്ട്രീറ്റ് പടവുകളിൽ നടക്കും. നാളെ രാവിലെ ആദ്യ മന്ത്രിസഭാ യോഗം നടക്കും . യൂറോപ്യൻ യൂണിയൻ വിട്ടുപോരാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്
യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നതു സംബന്ധിച്ച് 2016 ൽ നടത്തിയ ഹിതപരിശോധയിൽ ബ്രെക്സിറ്റ് അനുകൂല പ്രചാരണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ബോറിസ് ജോൺസൻ കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ടിരുന്നു. ഹിതപരിശോധനയിൽ 52% ബ്രെക്സിറ്റിനെ അനുകൂലിച്ചുവെങ്കിലും ജനങ്ങൾക്കിടയിൽ ഭിന്നത തുടരുകയാണ്
ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കുക എന്നതായിരിക്കും ജോണ്‍സണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. . തീവ്ര ബ്രക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നു ജോൺസൺ അറിയിച്ചു .
ഒക്ടോബർ 31-നുതന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തിയ പ്രസംഗത്തിൽ ജോൺസൺ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വ്യക്തിബന്ധത്തിലൂന്നി ഇന്ത്യയുമായി നവീനവും മെച്ചപ്പെട്ടതുമായ ബന്ധം കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞു......
https://www.facebook.com/Malayalivartha

























