മോദി ടച്ച് മുരളീധരനിലൂടെ; വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പ്രവാസികൾക്കായി ആശ്വാസ വാർത്ത; ഗള്‍ഫ് രാജ്യങ്ങളിൽ ജയിലുകളില്‍ കഴിയുന്ന തടവുകാരെ ഉടൻ കൈമാറും

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പ്രവാസികൾക്കായി ആശ്വാസ വാർത്ത. ഇന്ത്യയും ഗള്‍ഫ് രാജ്യമായ യു.എ.ഇയും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന നടപടി ഉടന്‍ ആരംഭിക്കും. ഇതുപ്രകാരം ഇന്ത്യയിലെയും യു.എ.ഇലെയും ജയിലുകളില്‍ കഴിയുന്ന തടവുകാരെ കൈമാറും. അങ്ങനെ ചെയ്‌താൽ അവര്‍ക്ക് ശിക്ഷാ കാലാവധിയുടെ ബാക്കി മാതൃരാജ്യത്തെ ജയിലുകളില്‍ കഴിഞ്ഞാല്‍ മതിയാവും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
തടവുകാരുടെ കൈമാറ്റം നിരീക്ഷിക്കുന്നതിനായി സംയുക്ത സമിതി നിലവില്‍വരും. ഇന്ത്യയും യു.എ.ഇയും തമ്മില്‍ 2011 നവംബര്‍ 23നാണ് തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ രണ്ട് വര്‍ഷമെടുത്താണ് ഈ കരാറിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
യു.എ.ഇയില്‍ 350ഓളം ഇന്ത്യക്കാരായ തടവുകാര്‍ ഈ പദ്ധതി പ്രകാരം നാട്ടിലെ ജയിലിലേക്ക് മാറുവാന്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പലര്‍ക്കും പൊതുമാപ്പ് പ്രകാരം ശിക്ഷയില്‍ ഇളവ് ലഭിച്ചതോടെ നാട്ടിലേക്ക് തിരികെ എത്താനായി. നൂറിനടുത്ത് തടവുകാര്‍ക്ക് ഉടന്‍ തന്നെ പദ്ധതി പ്രകാരം ഇന്ത്യയിലെ ജയിലുകളിലേക്ക് മാറാൻ സാധിക്കും. എന്നാൽ ഇന്ത്യയിലെത്തിയാലും ഇവര്‍ക്ക് ശിക്ഷ ഇളവ് ലഭിക്കുവാന്‍ സാദ്ധ്യത കുറവാണ്. എന്നാല്‍ ജയിലിലാണെങ്കിലും നാട്ടിലുള്ളവർക്ക് കാണാനാവും എന്ന ആശ്വാസം ലഭിക്കും. ലോക്സഭയില്‍ മറുപടി നല്‍കവേയാണ് ഇന്ത്യ യു.എ.ഇയും പരസ്പരം തടവുകാരം കൈമാറുന്ന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രസ്താവിച്ചത്.
മലയാളികളായ പ്രവാസികളുടെ പ്രശ്നപരിഹാരത്തിനാണ് മുൻഗണനയെന്ന് വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. വി. മുരളീധരന്‍ ഇടപെട്ടതോടെ മാസങ്ങളായി ശമ്പളമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ മലയാളിക്ക് സഹായവുമായി അധികൃതരുമെത്തി. താമസ സ്ഥലത്ത് ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ ദുരിതത്തിലായിരുന്ന മലയാളി യുവാവ് രാജേഷ് ട്വിറ്ററിലൂടെ ഇക്കാര്യം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ അറിയിച്ചതോടെയാണ് അടിയന്തര ഇടപെടലുണ്ടായത്. സൗദിയിലെ പ്രവാസികളുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തില്‍ എംബസി അധികൃതരോട് ഇടപെടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വി. മുരളീധരന്റെ ട്വീറ്റിന് ചുവടെയാണ് രാജേഷ് തന്റെ പ്രശ്നം വിവരിച്ചത്. കമന്റ് ശ്രദ്ധയില്‍പെട്ട വിദേശകാര്യ സഹമന്ത്രി യുഎഇയിലെ എംബസിയോട് ഉടന്‍തന്നെ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് രാജേഷിന് ഫോണ്‍കോള്‍ ലഭിച്ചു.
കൂടാതെ ജോലിക്കെന്ന വ്യാജേന ദുബായിലെ ഡാന്‍സ് ബാറുകളില്‍ എത്തിച്ച നാല് ഇന്ത്യന്‍ യുവതികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രക്ഷപെടുത്തിയിരുന്നു. കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരന്‍ ഇടപെട്ടാണ് തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി സ്വദേശികളായ നാല് പെണ്‍കുട്ടികളെ രക്ഷപെടുത്തിയത്. ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്കെന്ന വ്യാജേനയാണ് ഒരു കമ്പനി കോയമ്പത്തൂര്‍ സ്വദേശികളായ അഞ്ചു പെണ്‍കുട്ടികളെ ഇന്റര്‍വ്യൂ നടത്തിയ ശേഷം വിസയും ജോലിയും നല്‍കിയത്.
https://www.facebook.com/Malayalivartha

























