ബംഗ്ലാദേശില്‍ പാലം നിര്‍മ്മിക്കാന്‍ കുട്ടികളെ ബലി കൊടുത്തു എന്ന പ്രചാരണത്തെ തുടര്‍ന്ന് ജനക്കൂട്ടം എട്ടു പേരെ തല്ലിക്കൊന്നു

ബംഗ്ലാദേശില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വന്‍കിട പാലത്തിനായി കുട്ടികളെ ബലികൊടുത്തുവെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം എട്ടു പേരെ തല്ലിക്കൊന്നു. ഇതിനായി കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
300 കോടി ഡോളര്‍ ചെലവഴിച്ചു ഗംഗയുടെ പോഷക നദിയായ പദ്മനദിക്കു കുറുകെ നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പാലത്തിനായി മനുഷ്യരുടെ തലകള്‍ വേണമായിരുന്നുവെന്നും അതിനായി കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ബലി കൊടുത്തുവെന്നുമായിരുന്നു പ്രചാരണം. നെട്രോകോനയില്‍ ഒരു യുവാവ് കുട്ടിയുടെ ഛേദിക്കപ്പെട്ട തലയുമായി പോകുന്നത് കണ്ടുവെന്നു വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. ശനിയാഴ്ചയാണ് ധാക്ക സ്‌കൂളിനു മുന്നിലിട്ട് തസ്ലിമ ബീഗം എന്ന സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്നത്. രണ്ടു കുട്ടികളുടെ അമ്മയാണ് ഇവര്‍. നഗരത്തിനു പുറത്തുവച്ചാണ് ബധിരനായ ഒരാളെ ജനക്കൂട്ടം കൊലപ്പെടുത്തിയത്. മകളെ കാണാന്‍ എത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആരും തന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോയവരല്ലെന്ന് പോലീസ് ചീഫ് ജാവേദ് പട്വാരി പറഞ്ഞു.
ഈ ആക്രമണങ്ങളില്‍ 30 ഓളം പേരാണ് പങ്കെടുത്തത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 60-ഓളം ഫേസ്ബുക്ക് പേജുകളും 25-യു ട്യൂബ് ചാനലുകളും 10 വെബ്സൈറ്റുകളും സര്‍ക്കാര്‍ പൂട്ടിച്ചു. സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സമുഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അഞ്ചു പേരും തസ്ലിമ ബീഗത്തെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പേരും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
2010-ലും സമാനമായ സംഭവം നടന്നിരുന്നു. പാലം നിര്‍മ്മാണത്തിനായി നരബലി നടന്നുവെന്ന പ്രചാരണത്തിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ അന്നും ആക്രമിക്കപ്പെട്ടിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ബംഗ്ലാദേശില്‍ പുതിയ സംഭവമല്ല. എന്നാല്‍ എട്ടു പേര്‍ കൊല്ലപ്പെടുന്ന സംഭവം ഇതാദ്യമായാണ്.
https://www.facebook.com/Malayalivartha

























