മുന്‍ മലേഷ്യന്‍ രാജാവ് ഭാര്യയായ മുന്‍ റഷ്യന്‍ സുന്ദരിയെ മുത്തലാഖ് ചൊല്ലി

മുന്‍ മലേഷ്യന്‍ രാജാവ് ഭാര്യയായ മുന്‍ റഷ്യന്‍ സുന്ദരിയെ മുത്തലാഖ് ചൊല്ലിയതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ മുന്‍ രാജാവ് മുഹമ്മദ് വിയാണ് ഭാര്യയായ മുന്‍ റഷ്യന്‍ സുന്ദരി റിഹാന ഒക്‌സാന ഗോര്‍ബറ്റെന്‍കോയുമായുള്ള വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയത്. ജൂണ്‍ 22 നാണ് മുഹമ്മദ് വി റിഹാനയെ മുത്തലാഖ് ചൊല്ലിയത്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിവാഹമോചന വിവരം സ്ഥിരീകിരിക്കുകയും ചെയ്തു.
എന്നാല്‍ വിവാഹമോചന വാര്‍ത്ത അംഗീകരിക്കാത്ത റിഹാന താന്‍ ഇപ്പോഴും സുല്‍ത്താന്റെ ഭാര്യയാണെന്ന് പറയുകയും ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിലാണ് 49 കാരനായ സുല്‍ത്താന്‍ 25 കാരിയായ മിസ് മോസ്‌കോയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ രാജകുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് സുല്‍ത്താന്‍ സ്ഥാനാത്യാഗം ചെയ്തിരുന്നു. കാലാവധി പൂര്‍ത്തിയാക്കാതെ സ്ഥാനമൊഴിയുന്ന ആദ്യ രാജാവാണ് സുല്‍ത്താന്‍ മുഹമ്മദ്.
https://www.facebook.com/Malayalivartha

























