സെക്‌സ് ടോയ് ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ ലിസ്റ്റില്‍ മലയാളികളും?

ഓണ്‍ലൈന്‍ വ്യാപാരം വ്യാപകമായതോടെ സെക്‌സ് ടോയ്‌സിന്റെ ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യക്കാരും മോശക്കാരല്ലെന്നാണ് പ്രമുഖ സെക്‌സ് ടോയ്‌സ് ഓണ്‍ലൈന്‍ വിപണന സൈറ്റായ ദാറ്റ്‌സ് പേഴ്‌സണല്‍.കോം പുറത്തുവിടുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.ലോകത്ത് സെക്‌സ്വലി അഡിക്ടഡായ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളതെന്ന് സൈറ്റ് വ്യക്തമാക്കുന്നത്. ഏറ്റവും അധികം സെക്‌സ് ടോയ്‌സ് വിപണനം നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും ദില്ലിയുമാണ്. മംഗലാപുരം എയര്‍പോര്‍ട്ട് വഴി ഇവ വ്യാപകമായി കേരളത്തിലും എത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ളവയാണ് കൂടുതല്‍ എത്തുന്നതെന്നും മദ്ധ്യവയസ്‌ക്കന്മാര്‍, അറിയപ്പെടുന്ന കുടുംബങ്ങളില്‍ നിന്നുള്ള വരെ സ്ത്രീകള്‍ തുടങ്ങിവയരാണ് ഇറക്കുമതി ചെയ്യുന്നത്.
ആസാമാണ് 'കിങ്കിയസ്റ്റ് സ്‌റ്റേറ്റ്.' നഗരങ്ങളില്‍ മുംബൈ ആണ് മുന്നിട്ടു നില്ക്കുന്നത്. തൊട്ടുപുറകിലായി ന്യൂ ഡെല്‍ഹി ബാംഗ്ലൂരു, ചെന്നൈ, കൊല്ക്കത്ത തുടങ്ങിയ നഗരങ്ങളൂം വരുന്നു. ദിവസവും ലൈംഗിക കളിപ്പാട്ടങ്ങളുടെ പായ്ക്കറ്റുകള്‍ ഒരെണ്ണമെങ്കിലും വീതം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതായും വെറും രണ്ടു വര്‍ഷം കൊണ്ട് പാവകളായ കിടപ്പറ പങ്കാളികളുടെ എണ്ണം കൂടിയതായും വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 300 മുതല്‍ 15,000 രൂപ വരെ വില വരുന്ന സാധനങ്ങള്‍ ഇതിലുണ്ട്. ചിലത് ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. ആദ്യത്തെ പണം മുടക്ക് മാത്രം മതിയെന്നതിനാല്‍ ബൊമ്മകളോട് താത്പര്യം കാണിക്കുന്നവര്‍ കൂടുതലാണ്.
ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ടയര്‍2 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള നഗരങ്ങളായ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത്തഞ്ച് ശതമാനമാണ് ഇവിടെ ഉയര്‍ച്ച വന്നത്. മലയാളികള്‍ക്കിടയില്‍ ഇത്തരം ലൈംഗിക കളിപ്പാട്ടങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുന്നതിന് ഒരു കാരണം ഓണ്‍ലൈന്‍ വഴി 'രഹസ്യമായി' വാങ്ങാന്‍ സാധിക്കുന്നു എന്നതാണ്.

സെക്‌സ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധം ആയതിനാല്‍ അവര്‍ 5000 രൂപ പിഴ നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ പൊതുമാന്യതയും സദാചാര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വിഭാവന ചെയ്തിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെക്‌സ് കളിപ്പാട്ടങ്ങള്‍ നിയമവിരുദ്ധമാണ്.
https://www.facebook.com/Malayalivartha

























