മൂന്നു വയസ്സുകാരിയുടെ പ്രേത ബാധ മാറാൻ അമ്മയും കാമുകനും ചേർന്ന് ചെയ്തത് കൊടും ക്രൂരത; ഒടുവിൽ മകൾ മരണത്തിനു കീഴടങ്ങി

മകളുടെ പ്രേതബാധ ഒഴിപ്പിക്കാൻ വേണ്ടി 'അമ്മ ചെയ്തത് മനസാക്ഷിയെ ഞെട്ടിക്കുന്നത്. കൊടുംവെയിലത്ത് മൂന്ന് വയസുകാരി മൈയയെ കാറിലാക്കി പൂട്ടി. കടുത്ത ചൂട് താങ്ങാനാവാതെ കുഞ്ഞ് വെന്തു മരിച്ചു. കാലിഫോര്‍ണിയക്കാരിയായ എയ്ഞ്ചല ഫാക്കിന് 24 വര്‍ഷം തടവുശിക്ഷ കിട്ടിയിരിക്കുകയാണ്. അമ്മയുടെ കാമുകനും പ്രതിശുതവരനുമായ ഉത്വാന്‍ സ്മിത്തും കേസിലെ പ്രതിയാണ്. ഒമ്പത് മണിക്കൂറാണ് എയ്ഞ്ചല മൈയയെ ലോസ് ആഞ്ചലസിലെ കൊടും ചൂടില്‍ കാറിനുള്ളിലിട്ട് പൂട്ടിയത്.
മകളെ ബാധിച്ച പ്രേതങ്ങളെ മാറ്റുവാനാണ് അവളെ കാറില്‍ അടച്ചിട്ടതെന്നാണ് സ്മിത്തും എയ്ഞ്ചലയും പറയുന്നത്. പുതപ്പുകളില്‍ പൊതിഞ്ഞ നിലയിൽ കാറിന്റെ പിന്‍ സീറ്റിലായിട്ടായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. മൈയയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നത് ചൂട് താങ്ങാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ്. കുട്ടിയെ തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന് പലരും ഇവരെ ഉപദേശിച്ചുവെങ്കിലും കേൾക്കാൻ അവർ തയ്യാറായില്ല. അര്‍ക്കന്‍സാസില്‍ താമസിക്കുകയായിരുന്ന ഇവര്‍ അടുത്തിടെയാണ് കാലിഫോര്‍ണിയയിലേക്ക് മാറിയത്. സ്മിത്തും എയ്ഞ്ചലയും ഏതാണ്ട് എല്ലാ സമയവും കാറില്‍ തന്നെയാണ് കഴിച്ചു കൂട്ടിയിരുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ ഇവരോടൊപ്പം മൈയയും ഉണ്ടായിരുന്നു. കഴിഞ്ഞ ജൂണിലാണ് എയ്ഞ്ചല കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























