വിദ്യാര്‍ഥിനി തീസിസ് അവതരിപ്പിച്ചത് അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച്!

തീസിസ് അവതരണം, ഒരു ഗവേഷണ വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. വളരെ നാളത്തെ തന്റെ പഠന പ്രവര്‍ത്തനങ്ങളുടെ മൂല്യം അളക്കുന്ന ദിനമാണത്. അത്തരമൊരു തീസിസ് അവതരണത്തിന്റെ ട്രയലില്‍ വച്ച് ഒരു പെണ്‍കുട്ടിയോട് അവളുടെ പ്രഫസര്‍ നിന്റെ ഷോര്‍ട്‌സിന് ഇറക്കം പോരെന്നും അതു പ്രബന്ധവിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുമെന്നും അഭിപ്രായപ്പെടുന്നു. ഈ കമന്റിനോട് ആ പെണ്‍കുട്ടി നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലാകുന്നത്.
അടിവസ്ത്രം മാത്രമിട്ട് ഒറിജിനല്‍ തീസിസ് അവതരണം നടത്തിയാണ് ലെറ്റീഷ്യ ചായ് എന്ന പെണ്‍കുട്ടി അതിനോട് പ്രതികരിച്ചത്. ന്യൂയോര്‍ക്കിലെ ഇതാക്കയിലുള്ള കോര്‍ണ്ണല്‍ സര്‍വകലാശാലയിലാണ് ഈ തീസിസ് അവതരണം നടന്നത്. ഫെയ്‌സ്ബുക്ക് ലൈവിലടക്കം പോയ ഈ തീസിസ് അവതരണം വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും ലിംഗവിവേചനത്തെയുമെല്ലാം സംബന്ധിച്ച ചൂടന്‍ ചര്‍ച്ചകള്‍ക്കും തിരി കൊളുത്തി.
ട്രയല്‍ നടക്കവേ ക്ലാസില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തന്റെ വനിതാ പ്രഫസര്‍ നടത്തിയ കമന്റ് കേട്ട് ആദ്യം ലെറ്റീഷ്യ എങ്ങനെ പ്രതികരിക്കണമന്ന് അറിയാതെ അമ്പരന്നു. ക്ലാസിലുള്ള മറ്റു ചില വിദ്യാര്‍ഥികള്‍ക്കും പ്രഫസറുടെ കമന്റ് ഞെട്ടലുളവാക്കി. ഒരു രാജ്യാന്തര വിദ്യാര്‍ഥി മാത്രം പ്രഫസറെ അനുകൂലിച്ചു. ട്രയല്‍ കഴിഞ്ഞ് ക്ലാസിന്റെ പുറത്തെത്തിയിട്ടും പ്രഫസര്‍ ലെറ്റീഷ്യയെ വെറുതേ വിട്ടില്ല. നിന്റെ അമ്മ ഈ വസ്ത്രത്തെ കുറിച്ച് എന്തു ചിന്തിക്കുമെന്നായിരുന്നു പ്രഫസറുടെ ചോദ്യം.
ഒരു ഫെമിനിസ്റ്റും ജെന്‍ഡര്‍-സെക്ഷ്വാലിറ്റി സ്റ്റഡീസ് പ്രഫസറുമായ അമ്മ ലിംഗഭേദമന്യേ എല്ലാവരുടെയും ശാക്തീകരണത്തിനായി ജീവിതം സമര്‍പ്പിച്ചയാളാണെന്നും അതിനാല്‍ തന്റെ ഷോര്‍ട്‌സ് അമ്മയ്‌ക്കൊരു പ്രശ്‌നമല്ലെന്നും ലെറ്റീഷ്യ ഫെയ്‌സ്ബുക്കില്‍ പിന്നീട് കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെ തന്റെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും പിന്തുണ തേടിയ ശേഷമായിരുന്നു ലെറ്റീഷ്യയുടെ തീസിസ് സ്ട്രിപ്പിങ്.
തീസിസ് അവതരണത്തിനായി നീളമേറിയ വസ്ത്രമൊക്കെ ധരിച്ചെത്തിയ ലെറ്റീഷ്യ തന്റെ പ്രസംഗത്തിനു തൊട്ട് മുന്‍പ് വസ്ത്രമെല്ലാം ഊരിക്കളഞ്ഞ് അടിവസ്ത്രത്തില്‍ നിന്നു. കൂളായി അവതരണവും നടത്തി. ലെറ്റീഷ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റൂമിലുണ്ടായിരുന്ന മറ്റ് ചില ഗവേഷണ വിദ്യാര്‍ഥികളും തങ്ങളുടെ വസ്ത്രമുരിഞ്ഞു. മറ്റുള്ളവരുടെ സൗകര്യത്തിനു വേണ്ടി സ്വന്തം രൂപ ഭാവങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍ക്കു വേണ്ടിയാണ് ഈ പ്രതിഷേധമെന്നും ലെറ്റീഷ്യ സദസ്സിനോട് പറഞ്ഞു.
എന്നാല്‍ വിദ്യാര്‍ഥികള്‍ എന്ത് ധരിക്കണമെന്നോ എന്താണ് അനുയോജ്യമെന്നോ ഒന്നും താന്‍ പറയാറില്ലെന്നും സ്വയം വിചിന്തനം നടത്തി തീരുമാനമെടുക്കാനാണ് ആവശ്യപ്പെടാറുള്ളതെന്നും അധ്യാപിക പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























