പാരീസ് ചുട്ടുപൊള്ളുന്നു... താപനില സര്‍വകാല റിക്കാര്‍ഡായ 42.6 ഡിഗ്രി സെല്‍ഷ്യസിലെത്തി, വടക്കന്‍ ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട്

പാരീസ് ചുട്ടുപൊള്ളുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിന് സാക്ഷ്യം വഹിച്ച് പടിഞ്ഞാറന്‍ യൂറോപ്പ്. പാരീസില്‍ ഇന്നലെ താപനില സര്‍വകാല റിക്കാര്‍ഡായ 42.6 ഡിഗ്രി സെല്‍ഷ്യസിലെത്തി. അതിരൂക്ഷമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ വടക്കന്‍ ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും സമാനമായ താപനിലയാണ് രേഖപ്പെടുത്തിയത്. ജര്‍മനിയില്‍ 41.5 സെല്‍ഷ്യസും നെതര്‍ലന്‍ഡില്‍ 40.7 സെല്‍ഷ്യസുമാണ് അനുഭവപ്പെടുന്നത്. ഇരുരാജ്യങ്ങളിലേയും എക്കാലത്തേയും ഉയര്‍ന്ന താപനിലയാണിത്.
"
https://www.facebook.com/Malayalivartha

























