ഇറാഖില്‍ രണ്ട് സ്ഥലത്ത് സ്‌ഫോടനം... മൂന്നു മരണം, പത്തോളം പേര്‍ക്ക് പരിക്ക്

ഇറാഖില്‍ രണ്ട് സ്ഥലത്തുണ്ടായ സ്‌ഫോടനങ്ങളില്‍ മൂന്നു പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ പ്രവിശ്യയായ കിര്‍കുക്കിലും സലാഹുദിനിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കിര്‍കുക്കില്‍ റോഡരുകില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേരാണ് മരിച്ചത്.
സലാഹുദിനിലെ ബൈജിയിലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha