പാർലമെന്റ് ചർച്ചക്കിടെ അപ്രതീക്ഷിതമായി ഒരാൾ വന്നു; ആളെ കണ്ട ജനപ്രതിനിധികൾ ജീവനും കൊണ്ടോടി; ആരാണ് ആ ഒരാൾ

പാർലമെൻറിൽ തകർത്ത ചർച്ച പുരോഗമിക്കവേ മേൽക്കൂരയിൽ നിന്നും ചേമ്പറിലേക്കൊരു പാമ്പ് വീണു. പാർലമെന്റ് അംഗങ്ങൾ ജീവനും കൊണ്ടോടി. സാമാന്യം വലിപ്പമുള്ള പാമ്പായിരുന്നു അത്. അല്പം പരിഭ്രാന്തി പരത്തിയെങ്കിലും ഒടുവിൽ പാമ്പിനെ പാര്‍ലമെന്റിലെ ജീവനക്കാര്‍ തല്ലിക്കൊന്നു. പാര്‍ലമെന്റില്‍ നിന്നും ക്ഷുദ്രജീവികളെ ഒഴിപ്പിച്ച് സുരക്ഷ ഉറപ്പാക്കാതെ ഇനി അവിടേക്കില്ലെന്ന നിലപാടിൽ എം.പിമാരും എത്തി. നൈജീരിയലെ ഓണ്‍ഡോ സ്‌റ്റേറ്റ് പാര്‍ലമെന്റിലാണ് ഈ രംഗങ്ങൾ അരങ്ങേറിയത്. അംഗങ്ങള്‍ പാര്‍ലമെന്റില്‍ സുരക്ഷിതരല്ലെന്ന് കണ്ടതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.
ചേംബറില്‍ നിന്ന് ഇഴഞ്ഞുവന്ന പാമ്പ് ജനപ്രതിനിധികളുടെ ഇരിപ്പിടങ്ങളിലേക്ക് കയറി. ഇതോടെയായിരുന്നു സഭ വിട്ട് അംഗങ്ങള്‍ പുറത്തേക്ക് ഓടിയത്. പാമ്പ് ആരെയും കടിച്ചില്ല. ഇത് ഏതിനത്തില്‍പെട്ടതാണെന്ന് പറയാന്‍ കഴിയില്ല. പാര്‍ലമെന്റ് മന്ദിരത്തിന്റെ അറ്റകുറ്റപ്പണി സമയത്ത് നടത്താത്തതും ഫണ്ട് അനുവദിക്കാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും ജനപ്രതിനിധി ഒലുഗ്‌ബെന്‍ഗ ഒമൊലെ ആരോപിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ അറ്റകുറ്റപ്പണി സമയത്ത് നടത്താത്തതും ഫണ്ട് അനുവദിക്കാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം സഭയ്ക്കുള്ളില്‍ നടക്കുന്നത്. സഭയുടെ പരിസര പ്രദേശങ്ങളിൽ നിന്നും പല തവണ പാമ്പിനെ പിടികൂടിയിട്ടുണ്ട്. പാമ്പുകൾക്കു പേര് കേട്ട സ്ഥലമാണ് നൈജീരിയ. കൊടുംവിഷമുള്ള മൂര്‍ഖന്‍, അണലി വര്‍ഗത്തില്‍പെടുന്ന പാമ്പുകൾ ഇവിടെയുണ്ട്. ലക്ഷത്തില്‍ 500 പേര്‍ക്കെങ്കിലും ഇവിടെ ഓരോ വര്‍ഷത്തിലും പാമ്പ് കടിയേല്‍ക്കുന്നതായിട്ടാണ് കണക്ക്.
https://www.facebook.com/Malayalivartha