ഇറാക്കിലെ ന്യൂനപക്ഷ വിഭാഗമായ യസീദികളുടെ തലവനായി ഹസീം തഹ്‌സീന്‍ ബെക് അധികാരമേറ്റു

ഇറാക്കിലെ ന്യൂനപക്ഷ വിഭാഗമായ യസീദികളുടെ തലവനായി ഹസീം തഹ്‌സീന്‍ ബെക് അധികാരമേറ്റു. അന്തരിച്ച തഹ്‌സീന്‍ സെയ്ദ് അലി രാജകുമാരന്റെ പിന്‍ഗാമിയായാണ് മകന്‍ ഹസീം ചുമതലയേറ്റത്. യസീദികളുടെ പുണ്യസ്ഥലമായ ലാലിഷില്‍ വച്ചായിരുന്നു സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. കഴിഞ്ഞ ജനുവരി 25നാണ് തഹ്‌സീന്‍ സെയ്ദ് അലി അന്തരിച്ചത്. ഇറാക്കിലെ ഷെയ്ഖാന്‍ ജില്ലയില്‍ ജനിച്ച അദ്ദേഹം പതിനൊന്നാം വയസിലാണ് യസീദികളുടെ തലവനായത്.
75 വര്‍ഷം യസീദികളുടെ നേതൃപദവി വഹിച്ചു. ലോകമെമ്പാടുമായി 15 ലക്ഷത്തോളം യസീദികളുണ്ട്. ഇതില്‍ അഞ്ച് ലക്ഷത്തിലേറെപ്പേര്‍ ഉത്തര ഇറാക്കിലാണ് ജീവിക്കുന്നത്. ഭീകരസംഘടനയായ ഐഎസിന്റെ നിഷ്ഠുര പീഡനങ്ങള്‍ക്ക് ഇരകളായതോടെയാണു യസീദികള്‍ ലോകശ്രദ്ധ നേടിയത്. സൊരാഷ്ട്ര മതപാരമ്പര്യത്തിലുള്ള യസീദികളെ ഇസ്‌ലാം, ക്രിസ്തുമത ഘടകങ്ങളും സ്വാധീനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha