ഒന്നരവയസ്സുള്ള ഇരട്ടക്കുട്ടികളെ അമ്മ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നു; കൊലപാതകത്തിന് പിന്നിൽ ഭർത്താവിനോടുള്ള വിരോധം

ഭര്‍ത്താവുമായി പിരിഞ്ഞതിന്റെ ദേഷ്യത്തില്‍ ഇരട്ടക്കുട്ടികളെ അമ്മ മുക്കിക്കൊന്നു. ഒന്നരവയസ്സുള്ള കുട്ടികളെയാണ് അമ്മ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നത്. ലണ്ടനിലെ കെന്റ് എന്ന സ്ഥലത്താണ് മനഃസാക്ഷിയെ നടുക്കിയ കൊലപാതകം നടന്നിരിക്കുന്നത്. മുപ്പത്തിയെട്ടുകാരിയായ സമാന്ത ഫോഡ് എന്ന സ്ത്രീയാണ് ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സമാന്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊന്നത് പത്തുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ സമാന്തക്കും ഭര്‍ത്താവ് സ്റ്റീവനും ഉണ്ടായ കുട്ടികളെ. ഐവിഎഫ് വഴിയാണ് ജേക്കും , കോളും ഈ ദമ്പതികള്‍ക്കുണ്ടായത്. സമാന്തയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിക്ക് സുഖം പ്രാപിക്കുന്നതോടെ അന്വേഷണം ആരംഭിക്കും.
ഖത്തറില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സമാന്ത തിരികെ നാട്ടിലെത്തിയതിന് പിന്നാലെ വിഷാദ രോഗത്തിന് അടിമയായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സമാന്തയുടെ കംപ്യൂട്ടറില്‍ ആത്മഹത്യ ചെയ്യുന്ന രീതികള്‍ നിരന്തരം തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. ജീവിതച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണെന്ന് സ്റ്റീവന്‍ ആവശ്യപ്പെട്ടതോടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.
കോടതിയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം സമാന്ത ഭര്‍ത്താവിനോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിരുന്നതായി സമാന്തയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സ്റ്റീവനില്‍ നിന്നും അനുകൂല മറുപടി ലഭിക്കാതെ വന്നതോടെയാണ് കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha