ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ തെക്കന്‍ മേഖലയില്‍ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ചു ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ തെക്കന്‍ മേഖലയില്‍ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ചു ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു. ഏഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഖാലിഫ ഹഫ്ത നയിക്കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മി എന്നറിയപ്പെടുന്ന മുന്‍ദേശീയ സൈനികവിഭാഗമാണ് ആക്രമണത്തിനുപിന്നിലെന്ന് യുഎന്‍ പിന്തുണയുള്ള ട്രിപ്പോളിയിലെ താല്‍ക്കാലിക ഭരണകൂടം ആരോപിച്ചു.
അതേസമയം, ഇതിനോട് ലിബിയന്‍ നാഷണല്‍ ആര്‍മി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2011ല്‍ ഗദ്ദാഫിയുടെ വീഴ്ചയെത്തുടര്‍ന്ന് ഭരണം പിടിക്കാനായി സായുധ തീവ്രവാദസംഘങ്ങള്‍ ലിബിയയില്‍ പോരാട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha