ആറാം നിലയില്‍നിന്നു താഴേക്കു വീണ മൂന്നു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഷയ്ക്ക്

ആറാം നിലയില്‍നിന്നു താഴേക്കു വീണ മൂന്നു വയസുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. താഴേക്കു വീണ മൂന്നു വയസുകാരനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ചോംഗിംഗിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം.
ആറാം നിലയിലെ അപ്പാര്‍ട്ടുമെന്റിന്റെ ബാല്‍ക്കണിയില്‍ കുട്ടി തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അവസരോചിതമായി പ്രവര്‍ത്തിക്കുകയായിരുന്നു. കുട്ടി താഴേക്ക് വീഴുമ്പോള്‍ വലിയ പുതപ്പുകള്‍ ചേര്‍ത്തു പിടിച്ച് ആളുകള്‍ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha