തോൽവികൾ ഏറ്റുവാങ്ങി ഇമ്രാൻ , ഭിക്ഷക്കാരനാക്കി ഗൂഗിള്‍; ഗൂഗിളില്‍ ‘ഭിക്ഷക്കാരന്‍’ എന്നര്‍ഥം വരുന്ന ‘ഭിഖാരി’ എന്ന വാക്ക് ടൈപ്പ് ചെയ്ത് തിരയുകയാണെങ്കില്‍ സേര്‍ച്ച് റിസല്‍ട്ടായി കിട്ടുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങൾ

ഗൂഗിള്‍ സേര്‍ച്ച് എൻജിനിലെ ഫലങ്ങള്‍ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുണ്ട്. എന്നാൽ ഇത്തരത്തില്‍ ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്. ഗൂഗിളില്‍ ‘ഭിക്ഷക്കാരന്‍’ എന്നര്‍ഥം വരുന്ന ‘ഭിഖാരി’ എന്ന വാക്ക് ടൈപ്പ് ചെയ്ത് തിരയുകയാണെങ്കില്‍ സേര്‍ച്ച് റിസല്‍ട്ടായി കിട്ടുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങളാണ്.
ഇതിനെതിരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാക്ക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ ഫലങ്ങള്‍ തന്നെയാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇത്തരം ഫലങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.
ജമ്മു കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മറുപടിയായി പാക്കിസ്ഥാന്‍ അടുത്തിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചിരുന്നു. ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി എന്നിവയില്‍ നിന്ന് കടം വാങ്ങി പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ജീവന്‍ നിലനിര്‍ത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതിന് ശേഷമാണ് ഭിക്ഷക്കാരന്‍ എന്ന് തെരയുമ്പോള്‍ ഇമ്രാന്‍റെ ചിത്രം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ വീണ്ടും ഇമ്രാന്‍ ഖാന്‍ താരമായത്. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിലെ തലതിരിഞ്ഞ അല്‍ഗോരിതം കാരണമാണ് ഇത്തരം ഫലങ്ങള്‍ ലഭിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഗൂഗിളിന്റെ സങ്കീര്‍ണ്ണമായ അല്‍ഗോരിത്തിന്റെ ഇരയായിത്തീര്‍ന്നിരുന്നു. ‘ഇഡിയറ്റ്’ എന്ന വാക്ക് തേടുമ്പോള്‍ ലഭിച്ചിരുന്നത് ട്രംപിന്റെ ചിത്രങ്ങളായിരുന്നു. ലോകത്തിലെ മികച്ച ടെയ്‍ലെറ്റ് പേപ്പര്‍ എന്ന് ചോദ്യത്തിന് പാക്കിസ്ഥാന്‍ പതാക വരുന്നതെല്ലാം അതിന് ഉദാഹരണങ്ങളാണ്. എന്തായാലും പാകിസ്ഥാന്റെ നിലവിലെ അവസ്ഥ പരിഗണിച്ചാല്‍ ഗൂഗിളിനെ കുറ്റം പറയാനാകില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.
കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടെന്ന് ഇമ്രാൻ ഖാൻ തുറന്നു സമ്മതിച്ചിരുന്നു. ലോകരാജ്യങ്ങൾ തങ്ങളെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും ഇമ്രാൻ ഖാൻ സമ്മതിച്ചു. ലോകം കശ്മീരിനെ കാണുന്നില്ല , എന്നാൽ ആഗോള തലത്തിൽ കശ്മീർ മുൻപ് എങ്ങനെയായിരുന്നോ ,അങ്ങനെ തന്നെ ആക്കി മാറ്റേണ്ടത് പാകിസ്ഥാന്റെ ആവശ്യമാണ് . അതിനായി താൻ കശ്മീരിന്റെ അംബാസിഡറായി മാറുകയാണ് ‘ ഇമ്രാൻ ഖാൻ പറഞ്ഞു .
കഴിഞ്ഞ ദിവസം യു എൻ രക്ഷാസമിതി കശ്മീർ വിഷയം പരിഗണിച്ചപ്പോൾ റഷ്യ,ബ്രിട്ടൻ ,ഫ്രാൻസ്,അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പൂർണ്ണ പിന്തുണ ഇന്ത്യക്കായിരുന്നു . കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു റഷ്യ അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും അഭിപ്രായം. കശ്മീർ ബിൽ ഇന്ത്യ പാസാക്കിയ ഉടൻ തന്നെ പാകിസ്ഥാൻ ഇതുമായി ബന്ധപ്പെട്ട് യു എന്നിൽ അപേക്ഷ നൽകിയിരുന്നു . എന്നാൽ അത് യു എൻ നിരാകരിച്ചു. പിന്നീടാണ് ചൈനയുടെ സഹായത്തോടെ വിഷയം അടച്ചിട്ട മുറിയിൽ അടിയന്തിര ചർച്ചയ്ക്കെടുപ്പിക്കാൻ പാകിസ്ഥാൻ ശ്രമിച്ചത്.
ഇക്കാര്യത്തിൽ പാകിസ്ഥാൻ വിജയിച്ചെങ്കിലും , രക്ഷാസമിതിയിൽ അംഗങ്ങളൊന്നും ഒപ്പം നിന്നില്ല . മാത്രമല്ല യു എൻ പാക് പ്രതിനിധിയെ യോഗത്തിൽ പങ്കെടുപ്പിച്ചതുമില്ല . അതിനു പുറമേയാണ് പാകിസ്ഥാനു വർഷങ്ങളായി നൽകി വന്നിരുന്ന ധനസഹായം അമേരിക്ക വെട്ടിക്കുറച്ചത്. 2010 ലെ പാകിസ്ഥാൻ എൻഹാൻസ്ഡ് പാർട്ണർഷിപ്പ് കരാർ പ്രകാരമാണ് പാകിസ്ഥാനു അമേരിക്ക സഹായം നൽകിയിരുന്നത് . ഇമ്രാൻ ഖാന്റെ യു എസ് സന്ദർശനത്തിനു തൊട്ടു മുൻപായി യു എസ് നടത്തിയ ഈ നീക്കം പാകിസ്ഥാനെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha