ഇമ്രാന് ഖാന്റെ ഭാര്യയ്ക്ക് അമാനുഷിക ശക്തിയെന്ന് പാക് ചാനലുകള്‍, ഭാര്യയുടെ പ്രതിബിംബം കണ്ണാടിയില്‍ ദൃശ്യമാകില്ലത്രേ!

ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും രോഗവും പട്ടിണിയുമെല്ലാം ചേര്‍ന്ന് ജീവിതത്തെ നരകതുല്യമാക്കുന്ന നാടാണ് പാകിസ്ഥാന്‍. ജിന്നും മലക്കും പിശാചുമായി അന്ധവിശ്വാസങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണ് ഇന്നും , നിരക്ഷരായായ ഗ്രാമീണര്‍ പാര്‍ക്കുന്ന പാക്കിസ്ഥാന്‍ ഗ്രാമങ്ങള്‍. പക്ഷെ പരിഷ്‌കൃത മനുഷ്യര്‍ എന്നു നമ്മള്‍ കരുതുന്നവര്‍ പോലും ഇത്തരം ദുരാചാരങ്ങളുടെ അടിമയാണെന്നറിയുമ്പോള്‍ നമ്മളുടെ ഞെട്ടല്‍ അഗാധമാവും.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യ ബുഷ്‌റ ബീബിയെ കുറിച്ച് പുറത്തുവരുന്നത് വിചിത്രമായ കഥകളാണ്. ബുഷ്‌റയുടെ പ്രതിബിംബം കണ്ണാടിയില്‍ ദൃശ്യമാകില്ലെന്നടക്കം നിരവധി കഥകളാണ് പ്രചരിക്കുന്നത്. ഇതു സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ പോലും വന്നിരിക്കുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഭാര്യ ജിന്നാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കഥ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരുടെ സാക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്‍ ചാനലായ ക്യാപിറ്റല്‍ ടിവി ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക മത പ്രബോധങ്ങള്‍ പ്രകാരം മുഖം കണ്ണാടിയില്‍ പതിയാത്തത് ജിന്നുകളുടെ ലക്ഷണമാണ്.
ബുഷ്റയുടെ മാന്ത്രിക ശക്തി, മുന്‍ വിവാഹം എന്നിവയെക്കുറിച്ച് നിരവധി കഥകളാണ് പ്രചരിക്കുന്നത്. മാന്ത്രികശക്തി വളര്‍ത്താനായി രണ്ടു ജിന്നുകളെ ഇവര്‍ പോറ്റുന്നതായാണ് മറ്റൊരു കഥ. ജിന്നുകള്‍ക്കായി മാംസം പാകം ചെയ്തു കൊടുക്കുന്നതും ബുഷ്‌റയാണത്രെ. ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുമെന്ന് ബുഷ്‌റ മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്നാണ് മറ്റൊരുകഥ. മുഖം അടക്കം ശരീരമാസകലം മൂടി നടക്കുന്ന രാജ്യത്തെ ആദ്യ പ്രഥമവനിതയാണ് ബുഷ്റ.
ഇമ്രാന്റെ ആത്മീയ ഗുരു ആയിരുന്നു ബുഷ്റയെന്നും കഥയുണ്ട്. ഇമ്രാന്‍ പ്രധാനമന്ത്രിയാകുന്നതിനു ആറു മാസം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇമ്രാന് പ്രധാനമന്ത്രി ആകണമെങ്കില്‍ ബുഷ്‌റ ബീബിയുടെ കുലത്തില്‍ നിന്നു തന്നെ ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു ബുഷ്‌റയുടെ ആദ്യ പ്രവചനം. ഇതേത്തുടര്‍ന്ന് ബുഷ്‌റയുടെ സഹോദരിയേയോ മകളേയൊ വിവാഹം കഴിക്കാന്‍ ഇമ്രാനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് സ്വപ്നത്തില്‍ ഇവര്‍ക്കു ലഭിച്ച സന്ദേശം അനുസരിച്ച് വിവാഹിതയും അഞ്ചു മക്കളുടെ മാതാവുമായ ഒരു സ്ത്രീയെ വിവാഹം കഴിച്ചാലേ പ്രധാനമന്ത്രി ആകൂ എന്നായി. ഇതേത്തുടര്‍ന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാഹോറില്‍ നിന്നു 250 കിലോമീറ്റര്‍ അകലെ തീര്‍ത്ഥാടന കേന്ദ്രവും നിരവധി വിശ്വാസികളുള്ള ബാബ ഫരീദിന്റെ ആരാധനസ്ഥലമാണ് ബുഷ്‌റയുടെ ജന്മദേശം. ബുഷ്‌റ റിയാസ് വാറ്റൂ എന്നായിരുന്നു ബുഷ്‌റയുടെ യഥാര്‍ത്ഥ പേര്. പുണ്യസ്ത്രീ എന്നര്‍ത്ഥമുള്ള പിന്‍കി പീര്‍ണി എന്ന വിളിപ്പേരു കൂടിയുണ്ട് 41-കാരിയായ ബുഷ്‌റയ്ക്ക്. ഇവരുടെ അമാനുഷിക കഥകള്‍ കൊണ്ട് നിറയുകയാണ് പാക് മാധ്യമങ്ങള്‍. എന്നാല്‍ ഇമ്രാന്‍ഖാനെ അപമാനിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണ് ഇതൊക്കെയെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും സംഗതി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha