ടെക്‌സസില്‍, മകന്റെ മുടിവെട്ടിയത് ശരിയായില്ലെന്ന കാരണത്തിന് ബാര്‍ബറെ പിതാവ് വെടിവച്ചുവീഴ്ത്തി

അമേരിക്കയിലെ ഹൂസ്റ്റണില്‍ മകന്റെ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ പിതാവ് ബാര്‍ബറെ വെടിവച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നതെന്ന് ഹാരിസ് കൗണ്ടി ഷെരിഫ് വ്യക്തമാക്കി.
മകന്റെ മുടി വെട്ടിയ രീതിയില്‍ അതൃപ്തനായ പിതാവ് ബാര്‍ബര്‍ഷോപ്പില്‍ എത്തി ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാര്‍ മൊഴി നല്‍കി.
വെടിവയ്പിനു ശേഷം അക്രമി ചാരനിറത്തിലുള്ള കാറില്‍ കയറി രക്ഷപ്പെട്ടതായും ഇവര്‍ പറയുന്നു.

ബാര്‍ബര്‍ക്ക് മൂന്നു വെടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ നില മെച്ചപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























