ഖഷോഗി വധക്കേസിലെ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ, മൂന്നു പേര്‍ക്ക് 24 വര്‍ഷത്തെ തടവ്

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. മൂന്നു പേര്‍ക്ക് 24 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്.
സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ 2018 ഒക്ടോബര്‍ രണ്ടിനാണ് കൊല്ലപ്പെട്ടത്.
മൃതദേഹം എന്തു ചെയ്‌തെന്ന് വ്യക്തമല്ല. സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായിരുന്നു.
സലാ ഉള്‍പ്പെടെയുള്ള ഖഷോഗിയുടെ മക്കള്‍ക്ക് സൗദി സര്‍ക്കാര്‍ വന്‍തുകയും ആഡംബര വീടുകളും നല്‍കി കേസ് ഒതുക്കിയതായി ആരോപണം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























