അവതാരകയും ഗായികയുമായ ജാഗീ ജോണിനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

അവതാരകയും ഗായികയുമായ യുവതിയെ വീട്ടിലെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തി. ജാഗീ ജോണി നെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് കുറവൻകോണത്ത് ജാഗീ ജോൺ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഫോറൻസിക് വിദഗ്ധരും ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അയൽവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. വൈകീട്ടോടെയാണ് സംഭവം നടന്നത്. ഫ്ലാറ്റിൽ പോലും ആരുമായും അടുപ്പം പുലര്‍ത്താറില്ലെന്നാണ് അയൽവാസികളും ജാഗീയെകുറിച്ചു പറയുന്നത്. മോഡലിംഗ് രംഗത്ത് സജീവമായ ജാഗി ജോൺ, പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും ആണ് പ്രശസ്തയായത്.
https://www.facebook.com/Malayalivartha
























