പൗരത്വ നിയമവും സോഷ്യല്‍ മീഡിയയും...! പണി കിട്ടുന്നത് പ്രവാസികൾക്ക്... ജാഗ്രത...!

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ ഇന്ത്യക്കാര്‍ അടങ്ങുന്ന പ്രവാസികൾ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തമെന്ന് അഭിപ്രായമുയരുന്നു. ജോലി ചെയ്യുന്ന രാജ്യത്തെയും ഭരണാധികാരികളെയും ആരാധനാലയങ്ങളെയും ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ പോസ്റ്റുകളിട്ട ചില ഇന്ത്യക്കാരെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എന്നാല്‍, ഇവരുടെ ഫേസ്ബുക്കുകള്‍ ഹാക്ക് ചെയ്ത് വ്യാജ പോസ്റ്റുകള്‍ നിര്‍മിച്ച് ഇവരെ കുടുക്കുകയായിരുന്നു എന്ന പ്രചാരണമാണ് ചില മാധ്യമങ്ങളും സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സൗദി ഭരണാധികാരിയെ മോശമായി ചിത്രീകരിച്ചും കഅ്ബ പൊളിക്കണമെന്ന് ആഹ്വാനം നടത്തിയും പോസ്റ്റിട്ട കര്‍ണാടക സ്വദേശിയെ അല്‍ ഹസയിലെ കമ്ബനിതന്നെ പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.
ഇത്തരം പോസ്റ്റുകള്‍ സൗദി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടാല്‍ മതം നോക്കാതെതന്നെ കസ്റ്റഡിയിലെടുക്കും. ശേഷം കൃത്യമായ അന്വേഷണവും ചോദ്യംചെയ്യലും പ്രതിവാദം കേള്‍ക്കലും ചെയ്തതിനുശേഷം മാത്രമേ ശിക്ഷ വിധിക്കാറുള്ളൂ. രാജ്യത്തെ ഭരണകൂടത്തെയും മക്ക, മദീന ഉള്‍പ്പെടുന്ന ആരാധനാലയങ്ങളെയും മോശമായി ചിത്രീകരിക്കുന്നത് സൗദിയില്‍ കുറ്റകരമാണ്. സോഷ്യല്‍ മീഡിയയില്‍ വ്യക്തികളെയോ സ്ഥാപനങ്ങളെയോ സത്യവിരുദ്ധമായ രീതിയില്‍ ചിത്രീകരിക്കുന്നതും കുറ്റകരമാണ്. നേരേത്ത ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ ചെയ്തവരെ ഇത്തരത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഖുര്‍ആന്‍ നിന്ദ നടത്തിയ മലയാളി അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ദമ്മാം ജയിലിലുണ്ട്. അതേസമയം, ഇത്തരക്കാരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും കുറ്റകരമാണ്.
നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അധികൃതര്‍ ഒാര്‍മിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതോ, സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതോ ആരും തടയുകയോ കുറ്റകരമായി കാണുകയോ ചെയ്യില്ല. അതേസമയം, നിയമ വിരുദ്ധമായും അപരെന്‍റ അവകാശങ്ങളെ ഹനിച്ചും ആക്ഷേപിച്ചും പോസ്റ്റിടുന്നതാണ് കുറ്റകരമാകുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട കര്‍ണാടക സ്വദേശിയുടെ വിഷയത്തില്‍ ഇടപെടാന്‍ എംബസി സാമൂഹിക പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയും അനുമതി പത്രം നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം, 'ഭീകരവാദം മതമല്ല' എന്ന മുന്നറിയിപ്പുമായി സൗദി അധികൃതര്‍ സന്ദേശ കാമ്ബയിന്‍ ആരംഭിച്ചിട്ടുണ്ട്.
സ്നേഹവും സമാധാനവും തകര്‍ക്കുന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍നിന്ന് പ്രവാസികളെങ്കിലും മാറിനില്‍ക്കാന്‍ തയാറാകണമെന്നും എല്ലാവരും ഹിന്ദി എന്ന ഒറ്റ മേല്‍വിലാസത്തിലാണ് സൗദിയില്‍ നിലനില്‍ക്കുന്നതെന്ന ബോധം ഉണ്ടാകണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ മദനി പറഞ്ഞു. വിദ്വേഷം പരത്താനുള്ള ഇടമാക്കി സോഷ്യല്‍ മീഡിയകളെ മാറ്റുന്നത് സൗദി അധികൃതര്‍ ഗൗരവപൂര്‍വമാണ് വീക്ഷിക്കുന്നത്.
രാജ്യത്ത് പൗരത്വ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നതിനിടെ സമൂഹമാധ്യമത്തില്‍ മതവിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഷാര്‍ജയിലെ മൈസലൂണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ പനയമ്ബള്ളിയെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇത്തരം പെരുമാറ്റം ജീവനക്കാര്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് പൗരത്വ (ഭേദഗതി) നിയമ. 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു. അവർ ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു. അത്തരം യോഗ്യതകളിൽ നിന്ന് മുസ്ലീങ്ങളെ ഈ നിയമം ഒഴിവാക്കുകായും ചെയ്യുന്നതാണ് നിയമം. ബില്ലിന്റെ ഉടനടി ഗുണഭോക്താക്കൾ, ഐബി രേഖകൾ പ്രകാരം, വെറും 30,000 ആളുകളാണ്.
പൗരത്വ (ഭേദഗതി) ബിൽ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബർ 4 ന് അംഗീകരിച്ചു. ഇത് 2019 ഡിസംബർ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. ഇതിന് 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമത്തിന്റെ പദവി ലഭിക്കുകയും ചെയ്തു.
ബിൽ പാസാക്കിയത് ഇന്ത്യയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ് . ബില്ലിനെ എതിർക്കുന്ന നിവേദനത്തിൽ ആയിരത്തിലധികം ഇന്ത്യൻ ശാസ്ത്രജ്ഞരും പണ്ഡിതന്മാരും ഒപ്പിട്ടു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കൻ കമ്മീഷനും ബില്ലിനെ വിമർശിച്ചു. ബില്ലിന്റെ ചില വിമർശകർ ഇത് മതപരമായ വിവേചനം നിയമവിധേയമാക്കുന്നുവെന്ന് വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha
























