നാല് മാസങ്ങൾക്ക് ശേഷം അവൾ നാട്ടിലേക്ക് മടങ്ങുന്നു....! ജീവനറ്റ ശരീരമായി മരണകാരണം ദുരൂഹം

കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ബാലികയുടെ മൃതദേഹം നാട്ടിലേക്ക് കുവൈത്തില്‍ നാല് മാസം മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മലയാളി ബാലികയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ട് പോകും. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശി രാജേഷ് കൃഷ്ണ പ്രിയ ദമ്ബതികളുടെ മകളായ തീര്‍ത്ഥയുടെ (9) മൃതദേഹമാണ് നാളെ നാട്ടിലേക്ക് കൊണ്ടു പോകാന്‍ വഴിയൊരുങ്ങുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 26 നാണ് പെണ്‍കുട്ടിയെ അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്ബോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കഴുത്തില്‍ കുരുക്ക് മുറുകിയാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മരണത്തില്‍ ദുരൂഹതകള്‍ ഉയര്‍ന്നതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ഫ്‌ളാറ്റില്‍ ഷെയറിങ്ങായി താമസിച്ച മലയാളികളായ രണ്ടു സ്ത്രീകളെയും സംഭവ സമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സി.സി.ടി.വി.ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയേയും രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ബാലികയുടെ മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഉണ്ടായിരുന്നതിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നത് അനിശ്ചിതമായി നീണ്ടത്. വിഷയത്തില്‍ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയും ഇടപെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം പെണ്‍കുട്ടിയുടെ മാതാപിതാക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞ ദിവസം നീക്കിയതോടെയാണ് മൃതദേഹം നട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ മറ്റു മൂന്നു പേരുടെയും യാത്രാവിലക്ക് നീക്കിയിട്ടില്ല. നിരന്തരമായി ഇവരെ ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇത് വരെ സാധിച്ചിട്ടില്ല.
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയിടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് അന്വേഷണ സംഘം നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ യാത്രാ വിലക്കുള്ളതിനാല്‍ മൃതദേഹത്തെ അനുഗമിക്കാന്‍ ഇവര്‍ക്ക് സാധിക്കാത്തതാണ് ഇതിന് തടസ്സമായി നിന്നത്. ഇക്കാരണത്താലാണ് നാലു മാസമായിട്ടും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനോ സംസ്‌കരിക്കാനോ കഴിയാതെ ബാലികയുടെ മൃതദേഹം അനാഥമായി മോര്‍ച്ചറിയില്‍ കഴിയേണ്ടി വന്നത്.
https://www.facebook.com/Malayalivartha
























