ബോസിന്റെയൊപ്പം യാത്ര ചെയ്യണം, ബോസിന്റെ ഫോട്ടോയെടു ക്കണം, ഫോട്ടോയെല്ലാം സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യണം, ഇതൊക്കെയാണ് ജോലി...ശമ്പളമായി മാസം ഒരു 26 ലക്ഷം രൂപ തരും! ഓ.കെ ആണെങ്കില്‍ പറയണം!

ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമായ വാറിയര്‍ അക്കാദമിയുടെ സ്ഥാപകനായ മാത്യു ലെപ്രേ ഒരു ജോലി ഓഫര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ലോകമാകമാനം യാത്ര ചെയ്യാന്‍ കൊതിക്കുന്നവരെയാണ് ഓസ്ട്രേലിയന്‍ കോടീശ്വരനായ ലെപ്രേ ലക്ഷ്യമിടുന്നത്.
മാത്യു ലെപ്രേയുടെ പേഴ്സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. മാത്യുവിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോയെടുക്കണം, അതാണ് പ്രധാന ജോലി. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടുന്നത്. അതുകൊണ്ടു തന്നെ, പാസ്പോര്‍ട്ടുണ്ടാകണം. അതോടൊപ്പം ഫോട്ടോഗ്രഫിയില്‍ മികച്ച കഴിവും ഉണ്ടായിരിക്കണം. 26 ലക്ഷം രൂപയാണ് ഈ ജോലിയ്ക്ക് മാസം ശമ്പളമായി മാത്യു വാഗ്ദാനം ചെയ്യുന്നത്.
യാത്രയുടെ ചിലവുകളും, താമസ സൗകര്യവും ഭക്ഷണച്ചെലവുകളെല്ലാം മാത്യു സ്പോണ്‍സര്‍ ചെയ്യും. എടുക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യേണ്ടതും ഫോട്ടോഗ്രാഫര്‍ തന്നെയായിരിക്കണം.തീര്‍ന്നില്ല, ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യണം. ഇന്റര്‍വ്യൂവിന് ശേഷമായിരിക്കും ജോലി നല്‍കുക. ഈ ജോലി ഏത് ഭാഗ്യവാനാണ് ലഭിക്കുന്നതെന്നറിയാനാണ് ഇപ്പോള്‍ ഏവരും കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























