ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിൽ നിന്നും ട്രംപ് പ്രതീക്ഷിക്കുന്ന ക്രിസ്മസ് സമ്മാനം ഇതാണ്

ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിൽ നിന്നും പ്രതീക്ഷിക്കുന്ന സമ്മാനം ഇതാണ്. മിസൈല്‍ അല്ലാത്ത മനോഹരമായ ക്രിസ്മസ് സമ്മാനം അതാണ് അദേഹം പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ഉത്തരകൊറിയ പുതിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു എന്ന വിവരത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. എന്ത് തരത്തിലുള്ള സമ്മാനം തന്നാലും അതിനെ വിജയകരമായി നേരിടാന്‍ യുഎസിന് സാധിക്കും എന്നും ട്രംപ് പറഞ്ഞു.
മിസൈല്‍ വിക്ഷേപണത്തിന് പകരം നല്ലൊരു സമ്മാനം തരുവാന്‍ ആയിരിക്കും കിം പദ്ധതിയിടുന്നത് . നടക്കാന്‍ പോകുന്നത് കാത്തിരുന്ന് കാണാം എന്നും ട്രംപ് വ്യക്തമാക്കി . അമേരിക്കയ്ക്ക് ക്രിസ്മസ് സമ്മാനം വരുന്നു എന്ന് കിം പറഞ്ഞതായി ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് വന്നിരുന്നു . ഇത് കൂടി സൂചിപ്പിച്ചായിരുന്നു ട്രംപ് ഉത്തരകൊറിയയ്ക്ക് മറുപടി നല്‍കിയത്. ഉത്തരകൊറിയ അമേരിക്ക ചര്‍ച്ചകള്‍ വഴിമുട്ടിയതിന് പിന്നാലെയായിരുന്നു കിമ്മിന്‍റെ പ്രസ്താവന വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























