അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ.. അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ മിസൈല്‍ പരീക്ഷണം കൊണ്ട് സാധിക്കുമെന്ന് റഷ്യയുടെ വിലയിരുത്തല്‍

അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ. പ്രതിരോധമന്ത്രാലയമാണ് അവന്‍ഗാര്‍ഡ് എന്ന പേരിലുള്ള മിസൈല്‍ പരീക്ഷിച്ച വിവരം അറിയിച്ചത്. എവിടെയാണ് പരീക്ഷണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗതയില്‍ പുതിയ മിസൈലിന് സഞ്ചരിക്കാന്‍ കഴിയും. പുതിയ പരീക്ഷണം റഷ്യയെ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലെത്തിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു. അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ മിസൈല്‍ പരീക്ഷണം കൊണ്ട് സാധിക്കുമെന്നാണ് റഷ്യയുടെ വിലയിരുത്തല്‍.
2022ല്‍ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്താനാണ് അമേരിക്കയുടെ പദ്ധതി. ചൈനയും സമാനമായ മിസൈല്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























