ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്

ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനി ഒരു ദിവസം കൂടി. സംസ്ഥാനത്ത് ഇന്നുകൊണ്ട് പരസ്യപ്രചാരണം അവസാനിക്കും. പ്രമുഖ നേതാക്കളെ റാലികളിൽ ഇറക്കി വോട്ട് പിടിക്കാനാണ് എൻഡിഎയും ഇന്ത്യാ സഖ്യവും ശ്രമിക്കുന്നത്. ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. അന്ന് 122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പരസ്യപ്രചാരണം അവസാനിക്കുക. എൻഡിഎയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റാലികളിൽ പങ്കെടുക്കുന്നതാണ്. ഇന്നലെ പ്രചാരണം അവസാനിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇനി എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഇന്ത്യാ സഖ്യം നേതാക്കളും അവസാനദിന റാലികളിൽ പങ്കെടുക്കുന്നതാണ് .ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് വ്യാഴാഴ്ചയായിരുന്നു. അന്ന് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് 18 ജില്ലകളിലെ 121 സീറ്റുകളിലാണ് .
https://www.facebook.com/Malayalivartha


























