ഈ വർഷം ഇത് രണ്ടാം തവണ! രാമേശ്വരത്ത് ഓർ മത്സ്യം മുന്നറിയിപ്പ് നൽകി പേടിപ്പിച്ച്

ലോകത്ത് പലഭാഗങ്ങളിലും ഓർ മത്സ്യം (ഡൂംസ്‌ഡേ ഫിഷ്) തീരത്തടിയാറുണ്ട്. ആഴക്കടലിൽ വസിക്കുന്ന മത്സ്യം തീരത്തേക്ക് എത്തുന്നത് പ്രകൃതി ദുരന്തങ്ങളുടെ സൂചനയെന്നാണ് ജാപ്പനീസുകാർ പറയുന്നത്. തമിഴ്നാട്ടിൽ ഇപ്പോൾ ഇടയ്ക്കിടെ ഓർമത്സ്യത്തെ കണ്ടുതുടങ്ങിയിരിക്കുകയാണ്. ഒക്ടോബറിൽ രാമേശ്വരത്തെ മത്സ്യബന്ധന തുറമുഖത്ത് നിന്നും യാത്രതിരിച്ചവർക്ക് ഗൾഫ് ഓഫ് മാന്നാർ ഭാഗത്തുനിന്ന് അപൂർവ മത്സ്യത്തെ ലഭിച്ചു.
രാമനാഥപുരം ജില്ലയിലെ പാമ്പൻ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കാണ് 6 കിലോ തൂക്കമുള്ള ഓർ മത്സ്യം ലഭിച്ചത്. കഴിഞ്ഞ ജൂണിലും തമിഴ്നാട് തീരത്ത് ഓർമത്സ്യം അടിഞ്ഞിരുന്നു. അന്ന് 30 അടിയോളം നീളമുള്ള മത്സ്യമായിരുന്നു ലഭിച്ചത്. ഓഗസ്റ്റിൽ പുതുക്കോട്ടയിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കടൽപ്പശുവും കുടുങ്ങിയിരുന്നു.
അടിത്തട്ടിൽ കഴിയുന്ന അപൂർവ ജീവികൾ സമുദ്രോപരിതലത്തിൽ എത്തുന്നത് ആശങ്കപടർത്തുന്നുണ്ട്. സാധാരണ ഗതിയിൽ സമുദ്രോപരിതലത്തിൽ നിന്നും 656 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ഓർമത്സ്യങ്ങൾ ജീവിക്കുന്നത്. ആഴക്കടലിൽ വസിക്കുന്ന ഓര്‍മത്സ്യങ്ങൾ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. 2011 ൽ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു. 2024 ഓഗസ്റ്റിൽ കലിഫോർണിയയിൽ ഓർമത്സ്യങ്ങൾ തീരത്തടിഞ്ഞിരുന്നു. രണ്ട് ദിവസത്തിനുശേഷം ലൊസാഞ്ചലസിൽ 4.4 തീവ്രതയിൽ ഭൂകമ്പം ഉണ്ടായി.
ഭൂമിശാസ്ത്രപരമായ ചലനങ്ങൾ തിരിച്ചറിയാൻ ഓർഫിഷിന് കഴിയുമെന്നാണ് വിശ്വാസം. എന്നാൽ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർമത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തുന്നത്. പലപ്പോഴും അവയെ തീരത്ത് ചത്ത നിലയിൽ കണ്ടെത്തുന്നതിന് പിന്നിലെ കാരണം ഇതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ, കേടാകാതിരിക്കാൻ അപകടകാരിയായ രാസവസ്തുക്കൾ ചേർക്കുന്നുവെന്നു പരാതി. കഴിഞ്ഞ ദിവസം ‘ചെമ്പല്ലി’ വിഭാഗത്തിൽപ്പെട്ട മീൻ കഴിച്ചതിനെ തുടർന്ന് ഒട്ടേറെ പേർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതും ഇതേ രാസ പദാർഥങ്ങൾ അളവിൽ കൂടുതൽ ഉപയോഗിച്ചതിനാലാണെന്നും
നെയ്യാറ്റിൻകര ∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ, കേടാകാതിരിക്കാൻ അപകടകാരിയായ രാസവസ്തുക്കൾ ചേർക്കുന്നുവെന്നു പരാതി. കഴിഞ്ഞ ദിവസം ‘ചെമ്പല്ലി’ വിഭാഗത്തിൽപ്പെട്ട മീൻ കഴിച്ചതിനെ തുടർന്ന് ഒട്ടേറെ പേർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതും ഇതേ രാസ പദാർഥങ്ങൾ അളവിൽ കൂടുതൽ ഉപയോഗിച്ചതിനാലാണെന്നും
നെയ്യാറ്റിൻകര ∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ, കേടാകാതിരിക്കാൻ അപകടകാരിയായ രാസവസ്തുക്കൾ ചേർക്കുന്നുവെന്നു പരാതി. കഴിഞ്ഞ ദിവസം ‘ചെമ്പല്ലി’ വിഭാഗത്തിൽപ്പെട്ട മീൻ കഴിച്ചതിനെ തുടർന്ന് ഒട്ടേറെ പേർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതും ഇതേ രാസ പദാർഥങ്ങൾ അളവിൽ കൂടുതൽ ഉപയോഗിച്ചതിനാലാണെന്നും
https://www.facebook.com/Malayalivartha


























