ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ ജയങ്ങളുമായി മുന്നേറിയ ആഴ്‌സണലിനു സമനില കുരുക്കിട്ട് സണ്ടർലാൻഡ്....

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ ജയങ്ങളുമായി മുന്നേറിയ ആഴ്‌സണലിനു സമനില കുരുക്കിട്ട് സണ്ടർലാൻഡ്. തുടരെ പത്ത് ജയങ്ങളുമായി മുന്നേറിയ ആഴ്സണലിന്റെ കുതിപ്പിനാണ് സണ്ടർലാൻഡ് സമനിലപ്പൂട്ടിട്ടത്.
മിന്നും ജയവുമായി ചെൽസി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ടോട്ടനമിനെ അവരുടെ തട്ടകത്തിൽ കയറി മാഞ്ചസ്റ്റർ യുനൈറ്റഡ് സമനിലയിൽ തളച്ചു. തുടരെ രണ്ട് തോൽവിയും ഒരു സമനിലയുമായി പിന്നിൽ പോയ എവർട്ടൻ ജയ വഴിയിൽ തിരിച്ചെത്തി. വെസ്റ്റ് ഹാം 3-2നു ബേൺലിയെ വീഴ്ത്തി.
അതേസമയം ചെൽസി സ്വന്തം തട്ടകത്തിൽ വൂൾവ്‌സിനെ തകർത്തു. മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് ചെൽസി ജയിച്ചു കയറിയത്. ആദ്യ പകുതിയിൽ ഗോളടിക്കാൻ സമ്മതിക്കാതെ വൂൾവ്‌സ് ചെൽസിയെ പ്രതിരോധിച്ചു. മത്സരത്തിലെ മൂന്ന് ഗോളുകളും ചെൽസി രണ്ടാം പകുതിയിലാണ് വലയിലിട്ടത്.
മാലോ ഗുസ്‌റ്റോ 51ാം മിനിറ്റിലാണ് പ്രതിരോധം പൊളിച്ച് പന്ത് വലയിലിട്ടത്. 65ാം മിനിറ്റിൽ ജാവോ പെഡ്രോയിലൂടെ അവർ രണ്ടാം ഗോളും പെഡ്രോ നെറ്റോയിലൂടെ 73ാം മിനിറ്റിൽ ചെൽസി മൂന്നാം ഗോളും നേടിയാണ് ജയമുറപ്പിച്ചത്. ജയത്തോടെ അവർ ആഴ്‌സണലിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് കയറുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























