കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു...

കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു. 67 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം.
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് സ്ഥിരതാമസം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ച് ഭൗതികദേഹം സംസ്കരിക്കും.
കേരള സർവ്വകലാശാലയിലെ ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് അദ്ദേഹത്തെ കേരള സർവകലാശാല വൈസ് ചാൻസലറായി നിയമിക്കുന്നത്.
2018ൽ അന്നത്തെ ഗവർണറും സർവ്വകലാശാലാ ചാൻസലറുമായ പി സദാശിവമാണ് മഹാദേവൻ പിള്ളയെ നാല് വർഷത്തേക്ക് വൈസ് ചാൻസലറായി നിയമിച്ചത്.
https://www.facebook.com/Malayalivartha


























