പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ നടക്കും. ഈ കാലയളവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള സർക്കാർ നിർദേശം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതായി പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു എക്സിൽ കുറിക്കുകയും ചെയ്തു.
സാധാരണ ശീതകാല സമ്മേളനം നവംബർ മൂന്നാം വാരത്തിൽ ആരംഭിച്ച് ക്രിസ്മസിനുമുമ്പ് അവസാനിക്കുന്ന രീതിയിലാണ് ഷെഡ്യൂൾ ചെയ്തിട്ടുണ്ടായിരുന്നത്. സമ്മേളന ദിവസങ്ങൾ വെട്ടിക്കുറച്ചതിൽ വിമർശനവുമായി കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.
ആഗസ്റ്റ് 21ന് അവസാനിച്ച, ഒരു മാസം നീണ്ടുനിന്ന വർഷകാല സമ്മേളനത്തിൽ 12 ബില്ലുകൾ ലോക്സഭയും 14 എണ്ണം രാജ്യസഭയും പാസാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha


























