Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...

യൂറോപ്പിന് ഉൽകണ്ഠ, ഇറാനൊപ്പം റഷ്യ; ഇനിയെന്ത് ഇറാഖ് വിടാൻ യു എസ പൗരന്മാർക്ക് നിർദേശം ; യുഎസിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം; സൈന്യത്തെ പിൻവലിക്കാമെന്ന കരാർ യുഎസ് ലംഘിച്ചതായി ഇറാഖ് പ്രധാനമന്ത്രി; യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ഉൽകണ്ഠ പ്രകടിപ്പിച്ചു

04 JANUARY 2020 09:07 AM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ യുദ്ധക്കൊതിയുടെ കഥകൾ നമ്മൾ കേട്ട് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ സദ്ദാം ഹുസ്സൈന്റെ വധത്തിനു ശേഷം യു എസിന്റെ യുദ്ധ വെറി ഒരു അല്പം ആശ്വാസമുണ്ടായി എന്ന കണക്കു കൂട്ടലിലായിരുന്നു ലോക ജനത. എന്നാൽ വീണ്ടും ഒരു യുദ്ധത്തിന് കാഹളം മുഴക്കിക്കൊണ്ട് ഇറാഖിലെ ബഗ്ദാദ് വിമാനത്താവള റോഡിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആര്‍ജിസി) കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാഖിലുള്ള പൗരന്മാരോടു രാജ്യം വിടാൻ നിര്ദേശിച്ചിരിക്കുകയാണ് യുഎസ് . ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡറിനെ വധിച്ച യുഎസ് നടപടി നിഷ്‌ഠൂരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ ഇറാൻ പ്രതികാരം ചെയ്യുമെന്നും പ്രസ‍ിഡന്റ് ഹസൻ റൂഹാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.

മധ്യപൂർവദേശത്ത് ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിലെ നിർണായക വഴിത്തിരിവാണു സുലൈമാനിയുടെ വധം. ഇറാന്റെ മുഖ്യഎതിരാളികളായ സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളും ഇസ്രയേലും അമേരിക്കയുടെ സഖ്യകക്ഷികളാണ്.

സൈന്യത്തെ പിൻവലിക്കാമെന്ന കരാർ യുഎസ് ലംഘിച്ചതായി ഇറാഖ് പ്രധാനമന്ത്രി അദൽ അബ്ദുൽ മഹ്ദി കുറ്റപ്പെടുത്തി. ഇറാന്റെ സഖ്യകക്ഷിയായ റഷ്യ അമേരിക്കയെ വിമർശിച്ചു. ലബനനിലെ ഇറാൻ അനുകൂല ഹിസ്ബുല്ല യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്നു പ്രഖ്യാപിച്ചു. യുഎസിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം.

യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ഉൽകണ്ഠ പ്രകടിപ്പിച്ചു. വൻശക്തികളുമായി ഇറാൻ ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് 2018 ൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയതോടെ ഇറാൻ– യുഎസ് ബന്ധം തീർത്തും വഷളായിരുന്നു. എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ ഇറാനുമേൽ കടുത്ത ഉപരോധങ്ങളും യുഎസ് പുനരാരംഭിച്ചു.

ഇറാനിൽ വീരനായകനാണെങ്കിലും യുഎസിനു ജനറൽ ഖാസിം സുലൈമാനി ഭീകരനേതാവാണ്. കഴിഞ്ഞവർഷം അവർ സുലൈമാനിക്കും റവല്യൂഷണറി ഗാർഡ്‌സിനും എതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസ് നടപടിയെ ഇറാൻ വിശേഷിപ്പിക്കുന്നത് രാജ്യാന്തര ഭീകരപ്രവർത്തനം എന്നാണ്.

സുലൈമാനിയുടെ വധം ഇറാനെതിരായ യുദ്ധപ്രഖ്യാപനത്തിനു തുല്യമാണെന്നാണു വിലയിരുത്തൽ. ഇക്കാരണത്താൽ ഇറാന്റെ അടുത്ത നീക്കമാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാഖിലെ യുഎസിന്റെ ഭാവി സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നു. സമീപകാലത്തു ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്കു നേരെയുണ്ടായ റോക്കറ്റ് ആക്രമണങ്ങൾ, സൗദി എണ്ണടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണം എന്നിവയ്ക്കെല്ലാം പിന്നിൽ ഇറാനാണെന്ന് ആക്ഷേപമുയർന്നിരുന്നു. കൂടാതെ യുഎസ് ഡ്രോൺ അതിർത്തി ലംഘിച്ചെന്ന പേരിൽ ഇറാൻ വെടിവച്ചിടുകയും ചെയ്തു. ഇതിനൊന്നും യുഎസ് നേരിട്ട് പ്രതികരിച്ചിരുന്നില്ല.

സുലൈമാനിക്കെതിരായ ആക്രമണം ഭാവിയിൽ യുഎസിനെതിരായ ആക്രമണങ്ങൾ തടയാനാണെന്നാണ് പെന്റഗൺ വ്യക്തമാക്കിയത്. മധ്യപൂർവ ദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷയാണു ലക്ഷ്യമെന്നും. ഇറാഖിൽ 5,000 യുഎസ് സൈനികരുണ്ട്.

അടിക്കു തിരിച്ചടി എന്ന രീതിയിൽ ഉടൻ പ്രതികരണം ഇറാൻ നടത്തിയേക്കില്ല. സുലൈമാനി വളർത്തിയെടുത്ത ഇറാൻ അനുകൂല സായുധവിഭാഗങ്ങൾ ഇറാഖിലും സിറിയയിലും പ്രബല ശക്തികളായി തുടരുന്നു. യുഎസ് എംബസി കയ്യേറിയത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനു ജനങ്ങളായിരുന്നു.

ഇറാഖിലെ ഇറാൻ അനുകൂല ഹാഷിദ് അൽ ഷാബിയായിരുന്നു ആ പ്രക്ഷോഭത്തിനു പിന്നിൽ. സമാനമായ പ്രക്ഷോഭങ്ങൾ ഇറാഖ് ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കും. ഇറാഖിലെ യുഎസ് സൈനികരുടെ നിലനിൽപും അനിശ്ചിതത്വത്തിലാകും.
ഇറാഖിലെ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്ക കുവൈത്തിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും. നാലായിരം സായുധ സൈനികരെയാണ് കുവൈത്തിൽ അധികമായി വിന്യസിക്കുക. ഇതിൽ അഞ്ഞൂറ് സൈനികർ കുവൈത്തിൽ എത്തി.

കുവൈത്ത് ക്യാമ്പിലുള്ള അമേരിക്കൻ സൈനികരിൽ ഒരു വിഭാഗം ഇറാഖ് അതിർത്തിയിലേയ്ക്ക് നീങ്ങിയിട്ടുണ്ട്. ഇറാഖിലുള്ള അയ്യായിരം സൈനികർ ഉൾപ്പെടെ അറുപതിനായിരം സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ്... ആറ് ഘട്ടങ്ങളുണ്ടാകും.  (2 minutes ago)

വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനും അവരോടൊപ്പം പുണ്യസ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും  (16 minutes ago)

ക്ഷേത്ര ജീവനക്കാരടക്കം ആറ്‌ പേർക്ക് നുണ പരിശോധനയ്ക്ക്‌ കോടതിയുടെ അനുമതി  (28 minutes ago)

വിദേശയോഗം അല്ലെങ്കിൽ അന്യദേശവാസം അനുഭവത്തിൽ വരും. ദാമ്പത്യ ഐക്യം ഉണ്ടാകുമെങ്കിലും രോഗാദി ദുരിതം അലട്ടാൻ ഇടയുണ്ട്.  (45 minutes ago)

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു  (51 minutes ago)

മലയോര മേഖലകളിൽ മഴ ശക്തമാകാനും സാദ്ധ്യത...  (1 hour ago)

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തെന്നി താഴേക്ക്...  (1 hour ago)

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (1 hour ago)

ബേലൂരിലുണ്ടായ അപകടത്തിൽ ‌യുവാവ് മരിച്ചു  (1 hour ago)

വാഹനാപകടം....മൂന്നു മരണം, മൂന്നു പേർ ആശുപത്രിയിൽ  (1 hour ago)

ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടം...‌  (2 hours ago)

എറണാകുളം- ബംഗളൂരു ഉൾപ്പെടെ നാലു വന്ദേഭാരതുകൾ വാരാണസിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത്....  (2 hours ago)

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്  (9 hours ago)

ഓടുന്ന ട്രെയിനിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പരുന്തിടിച്ച് ലോക്കോപൈലറ്റിന് പരിക്ക്  (10 hours ago)

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി  (12 hours ago)

Malayali Vartha Recommends