ഇനി തൊട്ടാൽ തവിടുപൊടിയാക്കും അമേരിക്കയെ മാത്രമല്ല, യു എ ഇയും,ഇസ്രയേലിനെയും തകർത്തിരിക്കും; ഇറാന്റെ വിരട്ട്

ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ എന്തെങ്കിലും തിരിച്ചടി നടത്താൻ അമേരിക്ക ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒന്ന് കരുതിയിരിക്കണമെന്നും ഇറാൻ. ഇനി തൊട്ടാൽ അമേരിക്കയെ മാത്രമല്ല യു എ ഇയും,ഇസ്രയേലിനെയും തകർക്കുമെന്നും ഇറാൻ. ഇറാന്റെ പടയൊരുക്കത്തില്‍ ഏറ്റവും ഭയക്കുന്നത് യു എ ഇയും ഇസ്രയേലുമാണ്.
പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സഖ്യമായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങില്‍ ഫലസ്തീന്‍ ഗ്രൂപ്പ് ഹമാസും ലെബനിലെ ഹിസ്ബുള്ളയും പങ്കെടുത്തതാണ് ഇത്തരമൊരു ഭയപ്പെടലിന് കാരണം. നേരത്തെ സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ലോകത്തെ വിറപ്പിച്ചിരുന്നു. അന്ന് ഉല്‍പ്പാദനം പകുതിയായി കുറയ്‌ക്കേണ്ടി വന്നിരുന്നു സൗദിക്ക്. ഇവര്‍ക്കെതിരെയുള്ള ആക്രമണമാണോ ഇറാന്‍ പദ്ധതിയിടുന്നതെന്ന ആശങ്കയുമുണ്ട്.
ഒരേസമയത്താണ് വടക്കൻ ഇറാഖിലെയും പടിഞ്ഞാറൻ ഇറാഖിലെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണങ്ങൾ നടന്നത്. അൽ അസദിൽ മാത്രം 13 മിസൈലുകൾ പതിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈലായ ഫത്ഹ് 313 ആണ് ആക്രമണങ്ങൾക്കായി ഇറാൻ ഉപയോഗിച്ചത്. അമേരിക്കയുടെ ഇറാഖിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് അൽ അസദ് വ്യോമകേന്ദ്രം. ഐ.എസ് വിരുദ്ധ നീക്കങ്ങൾക്കായി രൂപീകരിച്ച അമേരിക്കയുടെയും സഖ്യ രാജ്യങ്ങളുടെയും ഇറാഖിന്‍റെയും സേനകൾ ക്യാമ്പ് ചെയ്യുന്ന വലിയ സൈനിക കേന്ദ്രമാണിത്.
അമേരിക്ക പ്രത്യാക്രമണം നടത്തിയാൽ യു എ ഇ യെയും ഇസ്രയേലിനെയും ആക്രമിക്കും എന്നുള്ള ഇറാന്റെ ഭീഷണിയിൽ തകരുന്നത് പ്രവാസികളാണ്. കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് ഉപജീവനത്തിനും നല്ലൊരു ജീവിതം സ്വപ്നം കണ്ടും പ്രവാസ ജീവിതത്തിനായി പോകുന്നത്. യുദ്ധമുണ്ടായാൽ അത് ഇല്ലാതാക്കുക ജീവിത സ്വപ്നങ്ങൾക്കു നിറം പിടിപ്പിക്കാനായി മരുഭൂമിയിൽ കഷ്ടപ്പെടുന്ന നിരവധി മനുഷ്യരെയാണ്..അത് കൊണ്ട് തന്നെ ഇറാന്റെ ഭീഷണിയും അമേരിക്കയുടെ പ്രകോപനവും പ്രവാസി മനസുകളിൽ തീമഴ പെയ്യിക്കുകയാണ്.
https://www.facebook.com/Malayalivartha


























