കത്രിന സകെല്ലറപൗലോ ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്.... മാര്‍ച്ച് 13ന് കത്രീന ചുമതലയേല്‍ക്കും
കത്രിന സകെല്ലറപൗലോ ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്. രാജ്യത്തെ പ്രധാന കോടതിയായ സ്റ്റേറ്റ് കൗണ്‍സിലിന്റെ അധ്യക്ഷയായ കത്രിന സകെല്ലറപൗലോ രാജ്യത്തെ അടുത്ത പ്രസിഡന്റാകും. പരിസ്ഥിതി-ഭരണഘടനാ വിദഗ്ധ കൂടിയാണ് കത്രീന.ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിയാണ് കത്രീനയുടെ പേര് നിര്‍ദേശിച്ചത്. 300-ല്‍ 261 അംഗങ്ങള്‍ കത്രീനക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.
പ്രധാന പ്രതിപക്ഷമായ സിരിസയും മധ്യ-ഇടത് കക്ഷിയായ മൂവ്മെന്റ് ഫോര്‍ ചേഞ്ചും നിര്‍ദേശത്തെ പിന്തുണച്ചു. മാര്‍ച്ച് 13ന് കത്രീന ചുമതലയേല്‍ക്കും.
https://www.facebook.com/Malayalivartha