ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട്-തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ചെക് പോസ്റ്റുകളിലും ഇടവഴികളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താന്‍ തീരുമാനം

ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട്-തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ചെക് പോസ്റ്റുകളിലും ഇടവഴികളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താന്‍ ജില്ലതല ജനകീയ കമ്മിറ്റി യോഗം തീരുമാനമായി.
ലഹരി വസ്തുക്കളുടെ കടത്തും വ്യാജമദ്യനിര്മാണവും തടയാനായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ള്ചെത്ത് തോപ്പുകളില്‍ വ്യാജകള്ള് നിര്‍മിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യും.
ലഹരിവില്പന തടയാനായി സ്കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന തുടരുന്നതാണ്. ഇതിനായി വാര്‍ഡ്തലം മുതലുള്ള ജനജാഗ്രത സമിതികളെ ശക്തിപ്പെടുത്തി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പരാതികളില്‍ ഉടൻ കര്‍ശന നടപടിയെടുക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
" f
https://www.facebook.com/Malayalivartha























