Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

എതിരാളികളുടെ പേടി സ്വപ്‍നം 'ബ്ലാക്ക് മാമ്പ';അന്ത്യ യാത്രയിൽ ഒപ്പം മകളും; ലോക പ്രശസ്ത അമേരിക്കന്‍ ബാസ്‍കറ്റ്ബോള്‍ താരം കോബി ബ്രയന്‍റ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

27 JANUARY 2020 01:21 PM IST
മലയാളി വാര്‍ത്ത

ലോക പ്രശസ്ത അമേരിക്കന്‍ ബാസ്‍കറ്റ്ബോള്‍ താരം കോബി ബ്രയന്‍റ്(41) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ലൊസാഞ്ചലസിനു സമീപം കാലാബാസിലായിരുന്നു ലോകത്തെ നടുക്കിയ അപകടമുണ്ടായത്. കോബി ബ്രയന്റിന്റെ പതിമൂന്നുകാരിയായ മകൾ ജിയാനയും അപകടത്തിൽപെട്ടു.

ഇരുവരെയും കൂടാതെ ഏഴോളം യാത്രക്കാർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതുപേരും മരിച്ചതായി രാജ്യാന്തരമാധ്യമങ്ങൾ സ്ഥിരീകരിച്ചു. അപകടത്തിൽപെട്ട മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ പ്രാദേശിക സമയം പത്ത് മണിക്കാണ് അപകടമുണ്ടായത്. യുഎസ് ഫ്രാഞ്ചൈസ് ബാസ്‍കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് എന്‍ബിഎയിലെ ലൊസാഞ്ചലസ് ലേക്കേഴ്‍സിന്‍റെ മുന്‍ താരമാണ് കോബി ബ്രയന്‍റ്.

20 വർഷം നീണ്ടുനിന്ന കോബി ബ്രയന്റിന്റെ കായിക ജീവിതം ഇതിഹാസസമമായിരുന്നു. ലൊസാഞ്ചലസ് ലേക്കേഴ്‍സിനു വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു ആ ജീവിതം. എന്‍ബിഎ മത്സരക്രമത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ഓള്‍സ്റ്റാര്‍ 18 തവണയാണ് കോബി നേടിയത്.അഞ്ച് തവണ ചാംപ്യന്‍ഷിപ്പും സ്വന്തമാക്കി.

കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്‌കറ്റ് ബോള്‍ താരമായി കണക്കാക്കുന്ന കോബി ബ്രയന്റ് കൊല്ലപ്പെട്ടത്. രണ്ട് തവണ ഒളിംപിക്‌സസ് സ്വര്‍ണം നേടിയ കോബി, 2016ല്‍ വിരമിച്ച ശേഷവും ബാസ്‌കറ്റ്‌ബോള്‍ രംഗത്ത് സജീവമായിരുന്നു.

18 തവണ ഓള്‍ സ്റ്റാര്‍ ടീമിലും 15 തവണ ഓള്‍ എന്‍ബിഎ ടീമിലും ഉള്‍പ്പെട്ട കിംഗ് കോബി, 2008 ബിജിംഗ് ഒളിംപിക്‌സിലും 2012 ലണ്ടന്‍ ഒളിംപിക്‌സിലും സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമില്‍ അംഗമായിരുന്നു. 007-2008 കാലഘട്ടത്തിലെ എന്‍ബിഎ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരമായിരുന്നു കോബി. എന്‍ബിഎ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേട്ടം കോബിയുടെ പേരിലാണ്.

ബാസ്‌കറ്റ്‌ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ കോബി ബ്രയന്റിനെ ഉള്‍പ്പെടുത്താനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതിനിടയ്ക്കാണ് താരത്തിന്റെ മരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഫുട്‌ബോള്‍ താരങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡൊ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. കല- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പലരും കോബിന് ആദരമര്‍പ്പിച്ചിരുന്നു.

ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിനുള്ളില്‍ വിഷപ്പാമ്പ് പോലെയായിരുന്നു കോബി ബ്രയാന്റ്. എതിരാളികളെ വെട്ടിയൊഴിഞ്ഞുള്ള കോബിന്റെ കോര്‍ട്ടിലെ നീക്കം അദ്ദേഹത്തിന് 'ബ്ലാക്ക് മാമ്പ' എന്ന വിളിപ്പേര് നല്‍കി. എന്നാല്‍ ബ്ലാക്ക് മാമ്പ എന്ന് ആരാധകര്‍ വിളിക്കുന്ന ഈ പേരിന് പിന്നില്‍ മാത്രമല്ല, അച്ഛനും അമ്മയും നല്‍കിയ കോബി ബ്രയാന്റ് എന്ന പേരിന് പിന്നിലും ഒരു രഹസ്യമുണ്ട്. വളരെ രസകരമായ ഒരു രഹസ്യം.

ആറ് അടി ആറ് ഇഞ്ചും ഉയരമുള്ള കോബിയെ ഇതിഹാസ താരം എന്നാണ് ലോസ് ഏഞ്ചല്‍സ് ലേക്കേഴ്‌സിലെ നിലവിലെ സൂപ്പര്‍ താരമായ ലെബ്‌റോണ്‍ ജെയിംസ് വിശേഷിപ്പിക്കുന്നത്. ഓള്‍ ടൈം സ്‌കോറിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോബിയെ കഴിഞ്ഞ ദിവസം ലെബ്‌റോണ്‍ ജെയിംസ് പിന്നിലാക്കിയിരുന്നു. കരിയറില്‍ ആകെ 33643 പോയിന്റാണ് കോബിയുടെ പേരിലുള്ളത്.

ഓള്‍ ടൈം സ്‌കോറിങ്ങില്‍ മൂന്നാം സ്ഥാനം എന്നതിനേക്കാള്‍ കോബിയെ പ്രശസ്തനാക്കിയത് 2006 ജനുവരി 22-ന് നടന്ന ഒരു മത്സരമാണ്. ടൊറൊന്റോയ്‌ക്കെതിരായ മത്സരത്തില്‍ ലേക്കേഴ്‌സിനായി കോബി നേടിയത് 81 പോയിന്റാണ്. മത്സരത്തില്‍ 122-104ന് ലേക്കേഴ്‌സ് വിജയിക്കുകയും ചെയ്തു. ഒരൊറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് എന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തെത്താനും കോബിക്ക് കഴിഞ്ഞു. 1962-ലെ മത്സരത്തില്‍ 100 പോയിന്റ് നേടിയ വില്‍ട്ട് ഷാമ്പെര്‍ലെയ്ന്‍ മാത്രമാണ് ഈ റെക്കോഡില്‍ കോബിക്ക് മുന്നിലുള്ളത്.

2016-ലായിരുന്നു ലേക്കേഴ്‌സിനായി ബ്ലാക്ക് മാമ്പ അവസാനമായി കോര്‍ട്ടിലിറങ്ങിയത്. 50 ഷോട്ടില്‍ നിന്ന് അന്ന് 60 പോയിന്റ് നേടി. ലോസ് ഏയ്ഞ്ചല്‍സിലസെ സ്റ്റാപ്പ്ള്‍സ് സെന്ററില്‍ ഉതാ ജാസിനെതിരേ ആയിരുന്നു ഈ മത്സരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (19 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (26 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (42 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends