Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഇന്റർപോളിന്റെ പോലും കണ്ണുവെട്ടിച്ച് 17 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ പാര്‍ത്ഥസാരഥി കപൂര്‍ , പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി. ഏഴിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ വീട്ടിലേക്ക് ആകര്‍ഷിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു ...ഇപ്പോൾ ഇന്ത്യയിലേക്ക് പറക്കാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ അധികൃതര്‍ പിടികൂടി

27 JANUARY 2020 12:52 PM IST
മലയാളി വാര്‍ത്ത

ഇന്റർപോളിന്റെ പോലും കണ്ണുവെട്ടിച്ച് 17 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ പാര്‍ത്ഥസാരഥി കപൂര്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി. ഏഴിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ വീട്ടിലേക്ക് ആകര്‍ഷിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു ...ഇപ്പോൾ ഇന്ത്യയിലേക്ക് പറക്കാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ അധികൃതര്‍ പിടികൂടി

2003-ല്‍ കാനഡയില്‍ ലൈംഗിക പീഡനക്കേസില്‍ പ്രതിയായി 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍' ഉള്‍പ്പെട്ടിരുന്ന പാര്‍ത്ഥസാരഥി കപൂര്‍ എന്ന ഇന്ത്യന്‍ വംശജനാണ് അമേരിക്കയിൽ അറസ്റ്റിലായത് . 2020 ജനുവരി 20 ന് ന്യൂജഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റുചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി..ഇന്ത്യയിലേക്കുള്ള വിമാനം കയറാന്‍ കാത്തുനില്‍ക്കവേയാണ് അറസ്റ്റ് ചെയ്തതെന്ന് ക്യൂബെക്ക് (കാനഡ) പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

കാനഡയിലെ സ്ഥിര താമസക്കാരനായിരുന്നു കപൂര്‍. എന്നാൽ 2003-ല്‍ കുറ്റകൃത്യം ചെയ്ത് പിടിയിലാകുന്നതിനു മുന്‍പ് ക്യൂബെക്കില്‍ നിന്ന് അമേരിക്കയിലേക്ക് രക്ഷപ്പെട്ടു. . 1998 മുതല്‍ 2003 വരെ മോണ്‍‌ട്രിയോളില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് കപൂറിനെ പിടികൂടിയതെന്ന് ക്യൂബെക്ക് പോലീസ് 2020 ജനുവരി 23 ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

കാനഡയിലെ 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍' പത്ത് പേരാണ് ഉള്ളത് അതിൽ ഉപ്പെടുന്ന ആളാണ് പാര്‍ത്ഥസാരഥി കപൂര്‍...2003 നു ശേഷം കഴിഞ്ഞ 17 വര്‍ഷമായി അമേരിക്കയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കുട്ടികളോടുള്ള ലൈംഗികാതിക്രമം മുതല്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കല്‍, അവ കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി 2003 ല്‍ 47 കാരനായ കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, 1998 മുതല്‍ 2003 വരെ മോണ്‍‌ട്രിയോളില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി സംശയിക്കുന്നു. കൂടാതെ, ഏഴിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ വീട്ടിലേക്ക് ആകര്‍ഷിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

2003 ല്‍ അറസ്റ്റ് വാറണ്ടിന്റെ വിവരമറിഞ്ഞ കപൂര്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ പിടികൂടി കാനഡയിലേക്ക് തിരിച്ചയക്കുന്നതിനായി കാനഡ വ്യാപകമായ അന്വേഷണം നടത്തുകയും ഇന്റര്‍പോളിനെ അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും പ്രതി പിടിക്കപ്പെട്ടില്ല

ന്യൂജഴ്സിയിലെ നെവാര്‍ക്ക് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമേരിക്കന്‍ അധികൃതര്‍ കപൂറിനെ തടഞ്ഞതെന്ന് ക്യൂബെക്ക് പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. അറസ്റ്റിലായതിന്‍റെ പിറ്റേ ദിവസം ന്യൂജഴ്സി ജില്ലാ കോടതിയില്‍ ഹാജരാക്കി. കാനഡയ്ക്ക് കൈമാറാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ ഇപ്പോള്‍ യുഎസ് കസ്റ്റഡിയിലാണ്.

അധികൃതരുടെ കണ്ണുവെട്ടിച്ച് 17 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ കപൂറിന്റെ അറസ്റ്റ് സാധ്യമാക്കിയത് ക്യുബെക് പൊലീസിന്റെ ലൈംഗിക പീഡനങ്ങള്‍ കൈകാര്യം ചെയ്യുന്ന എസ്പിവിഎം വിഭാഗവും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ്, കാനഡ ബോര്‍ഡര്‍ സര്‍‌വീസ് ഏജന്‍സി, യുണൈറ്റഡ് സ്റ്റേറ്റ്സ് മാര്‍ഷല്‍ സര്‍‌വീസ്, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍, ഇന്റര്‍പോള്‍ എന്നീ വിഭാഗങ്ങള്‍ നടത്തിയ ഏകോപിത ശ്രമമാണെന്ന് അധികൃതര്‍ പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (21 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (28 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (44 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends