കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു, ചൈനക്ക് പുറത്തെ രണ്ടാമത്തെ മരണം

അതിവ്യാപകമായി പടരുന്ന കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ഹോങ്കോങ്ങില്‍ സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്. ചികിത്സയിലുണ്ടായിരുന്ന 39 കാരനാണ് മരിച്ചത്. ചൈനക്ക് പുറത്തെ രണ്ടാമത്തെ മരണമാണിത്. ഞായാറാഴ്ച ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ച് ചൈനീസ് പൗരന്‍ മരിച്ചിരുന്നു. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 426 ആയി.
മരിച്ച ഹോങ്കോങ് സ്വദേശി ജനുവരി 21ന് വുഹാന്‍ നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം വുഹാനില്‍ തങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























