ആറു പതിറ്റാണ്ടുകള്‍ ഹോളിവുഡില്‍ നിറഞ്ഞുനിന്ന ഇതിഹാസ നടന്‍ കിര്‍ക് ഡഗ്ലസ് അന്തരിച്ചു....

ഹോളിവുഡ് ഇതിഹാസ നടന്‍ കിര്‍ക് ഡഗ്ലസ് അന്തരിച്ചു. 103-ാം വയസിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടുകള്‍ ഹോളിവുഡില്‍ നിറഞ്ഞുനിന്ന നടനാണ് ഓര്‍മയാകുന്നത്. 1960ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം സ്പാര്‍ട്ടക്കസിലൂടെയാണ് ഡഗ്ലസ് പ്രശസ്തനാകുന്നത്. ഹോളിവുഡിന്റെ സുവര്‍ണകാലത്ത് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ന്നു. 1949-ല്‍ പുറത്തിറങ്ങിയ ബോക്സിംഗ് കഥ പറയുന്ന ചിത്രം ചാമ്പ്യനിലെ പ്രകടനത്തിന് ഡഗ്ലസിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു.
1940 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ തൊണ്ണൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട ഡഗ്ലസ്, മൂന്നു തവണ ഓസ്‌കര്‍ പുരസ്‌കാരത്തിനു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്‌കര്‍ പുരസ്‌കാര ജേതാവ് മൈക്കിള്‍ ഡഗ്ലസിന്റെ പിതാവ് കൂടിയാണ് കിര്‍ക് ഡഗ്ലസ്.
https://www.facebook.com/Malayalivartha























