കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണ് ക്യാപ്റ്റനും പൈലറ്റിനും പരിക്കേറ്റു. കര്‍ണാടക വിജയപുര ജില്ലയിലെ ബബലേശ്വര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം ഉണ്ടായത്. എഞ്ചിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
റെഡ് ബേര്‍ഡ് ഏവിയേഷന്റെ വിമാനമാണ് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും സംഭവത്തില്‍ പരിക്കേറ്റു. ഇവരെ അപകടസ്ഥലത്ത് നിന്നും ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കലബുറഗിയില്‍ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു വിമാനമെന്നും എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനം അപകടത്തില്‍പെട്ടുവെന്നാണ് പ്രാഥമിക നിഗമനമെന്നും ലോക്കല്‍ പൊലീസ് അറിയിച്ചു. പരിക്കേറ്റ ക്യാപ്റ്റന്റെയും പൈലറ്റിന്റെയും നില ഗുരുതരമാണെന്നും ഇവര്‍ ചികിത്സയില്‍ കഴിയുകയാണെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























