കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍

കിളിമാനൂരില്‍ തര്‍ക്കത്തിനിടെ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതിയായ അമ്മാവന്‍ അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പോങ്ങനാട് പഴയ ചന്ത വിഷ്ണു ഭവനില്‍ മണിക്കുട്ടനാണ് പിടിയിലായത്. വഴിത്തര്‍ക്കത്തെച്ചൊല്ലിയുള്ള വാക്കേറ്റത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് പ്രതി സഹോദരീ പുത്രിയായ സിന്ധുവിന്റെ കൈകള്‍ വെട്ടിയത്. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മണിക്കുട്ടന്റെ വീട്ടിന് സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴിയിലാണ് സിന്ധു സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യാറുള്ളത്. അതിനാല്‍ തന്റെ പുരയിടത്തിലേക്ക് പോകാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
കൈയില്‍ വെട്ടേറ്റതിന് പിന്നാലെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സിന്ധുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കൈകളില്‍ ആഴത്തിലുള്ള മുറിവും ഞരമ്പുകള്‍ മുറിഞ്ഞതും മൂലം സിന്ധുവിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.
https://www.facebook.com/Malayalivartha























