തുര്‍ക്കിയിലെ ഇസ്താംബൂളില്‍, ലാന്‍ഡിങ്ങിനിടയില്‍ തകര്‍ന്ന് വീണ വിമാനത്തില്‍ നിന്നും യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു

തുര്‍ക്കിയിലെ ഇസ്താംബൂളില്‍, ലാന്‍ഡിങ്ങിനിടയില്‍ തകര്‍ന്ന് വീണ വിമാനത്തില്‍ നിന്നും യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇസ്താംബൂളിലെ സബീന ഗോക്കര്‍ വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി അടച്ചിട്ടു.
തുര്‍ക്കിഷ് വിമാനക്കമ്പനിയായ പെഗാസസ് എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനമാണ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നി നീങ്ങി തകര്‍ന്നുവീണത്. മൂന്നായി പിളര്‍ന്ന വിമാനത്തിന് തീപിടിച്ചുവെങ്കിലും ഉടനെ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. ചെറിയ പരിക്കുകള്‍ ഉണ്ടെങ്കിലും വിമാനത്തിലുണ്ടായിരുന്ന 177 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.യാത്രക്കാര്‍ക്ക് പരിക്കുകളുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ല.
https://www.facebook.com/Malayalivartha























