സ്വതസിദ്ധമായ തമാശയിലൂടെ ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ്സിലെ യാത്രക്കാരനായ ഡേവിഡ് ആബേല്‍ ചോദിക്കുന്നത് ഇത്ര മാത്രം ... 'ദിവസം ഒരു പഴം, പിന്നെ ഒരു ഗ്ലാസ് വിസ്‌കി'

കൊറോണ വൈറസിന്റെ ഭീതിയില്‍ ക്വാറെണ്ടയിനില്‍ കഴിയുമ്പോഴും ഡേവിഡ് ലോകത്തോട് സംസാരിക്കുകയാണ് ...സ്വതസിദ്ധമായ തമാശയിലൂടെയാണ് ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ്സിലെ യാത്രക്കാരനായ ഡേവിഡ് ആബേല്‍ കപ്പലില്‍ നിന്നുള്ള വാര്‍ത്തകള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിക്കുന്നത്......
ഫെയ്‌സ്ബുക്ക് ലൈവില്‍ ഡേവിഡ് ആബേല്‍ അഭ്യര്‍ഥിക്കുന്നത് ഇങ്ങനെയാണ് . .. 'റൂം സെര്‍വീസിനും ഈ സന്ദേശങ്ങള്‍ ലഭിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഞാനൊരു സന്ദേശം നല്‍കട്ടെ. റൂം സര്‍വീസില്‍ ഉള്ള ആരെങ്കിലും എനിക്ക് ഒരു ഫ്രഷ് ബനാന കൊണ്ടുതരുമോ, എല്ലാ ദിവസവും. ഒരു പഴം അതുമാത്രമാണ് ഞാന്‍ ചോദിക്കുന്നത്.'
ഇത് ക്യാപ്റ്റന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാനൊരു കാര്യം പറയട്ടെ, നിങ്ങള്‍ പഴത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ട, അത് റൂം സര്‍വീസ് നോക്കിക്കൊളളും, എനിക്കുറപ്പാണ്. പക്ഷേ എനിക്ക് ഒരു ഗ്ലാസ് വിസ്‌കി കിട്ടുകയാണെങ്കില്‍ വളരെ നന്നായിരുന്നു. ഞാന്‍ എടുക്കുക പത്തുവര്‍ഷം പഴക്കമുള്ള സിംഗിള്‍ മാള്‍ട്ട് വിസ്‌കിയായ ടലിസ്‌കറാണ്. ഐസ് ഇടില്ല, വെള്ളമൊഴിക്കില്ല. അത് എനിക്ക് ശരിപ്പെടുത്തിത്തരികയാണെങ്കില്‍ അത്യുത്തമം. ഡേവിഡ് ചിരിക്കുന്നു....
'ഞാന്‍ പൊങ്ങച്ചം പറയുന്നതല്ല ,സത്യം പറയുന്നതാണ് എന്ന് പറഞ്ഞ് ഡേവിഡ് പറയുന്നത് കപ്പലിനകത്തെ കാര്യങ്ങള്‍ അന്വേഷിച്ച് നിരവധി ലോക മാധ്യമങ്ങളില്‍ നിന്ന് തനിക്ക് അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നാണ് ..തമാശകൾ പറയുന്നുണ്ടെങ്കിലും കപ്പലിനകത്തെ കാര്യങ്ങളും ഡേവിഡ് വിശദീകരിക്കുന്നുണ്ട്. ഒഴുകുന്ന ജയിൽ എന്നാണു അദ്ദേഹം കപ്പലിനെ വിശേഷിപ്പിച്ചിരിക്കുന്നത്
'കപ്പലിനകത്തെ യാത്രക്കാരെ സംബന്ധിച്ച് വളരെ ഭയാനകമായ സാഹചര്യമാണ് ഇത്. റൂമിന് പുറത്തിറങ്ങാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല, പ്രത്യേകിച്ച് ക്യാബിനുകളില്‍ ഉള്ളവരുടെ അവസ്ഥ പരിതാപകരമാണ്. അവരെ സംബന്ധിച്ചിടത്തോളം ഇത് ദുസ്സഹമായിരിക്കും. വെള്ളവും വൃത്തിയുമില്ലാതെ.'.... ലൈവിൽ ക്യാബിനുകളില്‍ ഉള്ള പരിതാപകരമായ അവസ്ഥയാണ് ലോകത്തോട് പറയുന്നത്
ക്വാറണ്ടെയിന്‍ ആരംഭിച്ചതോടെ ഭക്ഷണം മോശമായതായി ഇതിന് മുമ്പ് ഒരു ലൈവില്‍ ഡേവിഡ് പറഞ്ഞിരുന്നു. 'ഞങ്ങളിപ്പോൾ ജീവിക്കുന്നത് ഒരു ആഡംബരക്കപ്പലിലെ സുഖ സൗകര്യങ്ങൾക്ക് അനുസരിച്ചല്ല ... ജാവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കേണ്ട ഒരു യാത്ര ഇപ്പോൾ ഒരു ഒഴുകുന്ന ജയിലിലെ താമസം പോലെയായി മാറി.' ......
ഇനിയും എത്രകാലം കപ്പലിനുള്ളിൽ കഴിച്ചു കൂട്ടേണ്ടി വരും എന്ന ആശങ്കയും ഡേവിഡ് പങ്കു വെക്കുന്നുണ്ട് ...ക്രിസമസ് ആവുമ്പോഴേക്കും തിരികെ വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ചിരിച്ചുകൊണ്ട് ഡേവിഡ് പറയുന്നത്. ...
കപ്പലില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നിരിക്കുകയാണ്...... കപ്പല്‍ ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു
കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരന് വൈറസ് സ്ഥിരീകരിച്ചതോടെയാണു കപ്പല്‍ നിരീക്ഷണത്തിലാക്കിയത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു
https://www.facebook.com/Malayalivartha























