തുര്‍ക്കിയില്‍ മഞ്ഞിടിച്ചില്‍.... 39 മരണം, നിരവധി പേര്‍ക്ക് പരിക്ക്

കിഴക്കന്‍ തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിവരികയാണ്. ഇറാന്‍ അതിര്‍ത്തിക്കുസമീപം ചൊവ്വാഴ്ചയുണ്ടായ ഹിമപാതത്തില്‍ അഞ്ചുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച വീണ്ടും മഞ്ഞിടിച്ചില്‍ ഉണ്ടായി. ഇതാണ് മരണസംഖ്യ കൂടാനിടയായത്.
ബുധനാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തകരുടെ സംഘമുള്‍പ്പെടെ 34 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തകസംഘത്തിലെ 26 പേരാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മുന്നൂറോളം രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തുണ്ട്.
"
https://www.facebook.com/Malayalivartha























