മധ്യ ജറുസലമിലെ രാത്രികാല ഷോപ്പിങ് കേന്ദ്രത്തില്‍ കാര്‍ ഇടിച്ചുകയറി 12 ഇസ്രയേല്‍ സൈനികര്‍ ഉള്‍പ്പെടെ 14 പേര്‍ക്കു പരിക്ക്

മധ്യ ജറുസലമിലെ രാത്രികാല ഷോപ്പിങ് കേന്ദ്രത്തില്‍ കാര്‍ ഇടിച്ചുകയറി 12 ഇസ്രയേല്‍ സൈനികര്‍ ഉള്‍പ്പെടെ 14 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ബാറുകളും കടകളും റസ്റ്ററന്റുകളുമുള്ള ഡേവിഡ് റെമസ് സ്ട്രീറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതേസമയം, വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ പ്രതിഷേധക്കാരനെ ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊന്നു. ഇതിനിടെ, സിറിയയിലെ ഡമാസ്‌കസിനു സമീപം 12 ഇറാന്‍ അനുകൂല പോരാളികള്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha























