നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഇന്ത്യയിലെത്തി

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഇന്ത്യയിലെത്തി. നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മഹീന്ദ രാജപക്സെ ഇന്ത്യയിലെത്തിയത്. വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷാ സഹകരണം തുടങ്ങി നിരവധി പ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നിവരുമായി രജപക്‌സെ കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് വാരാണസി, സര്‍നാഥ്, ബോഥ് ഗയ, തിരുപ്പതി എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിന് ശേഷമുള്ള മഹീന്ദ രാജപക്സെയുടെ ആദ്യ വിദേശ യാത്രയാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മഹീന്ദ രാജപക്സെ ഇന്ത്യയിലെത്തിയത്.സമുദ്ര സുരക്ഷാ സഹകരണത്തില്‍ ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംയുക്ത സൈനിക പ്രതിരോധ പരിശീലനവും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.
മാലിദ്വീപുകള്‍ ഉള്‍പ്പെടെയുള്ള ത്രിരാഷ്ട്ര സമുദ്ര സുരക്ഷാ സഹകരണവും ,പ്രതിരോധ, സമുദ്ര സുരക്ഷാ സംരംഭങ്ങള്‍ക്ക് കീഴിലുള്ള പ്രധാന പദ്ധതികളും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യും.
"
https://www.facebook.com/Malayalivartha























