ജപ്പാനില്‍ നിന്നുള്ള കപ്പലിലെ 61 പേര്‍ക്ക് കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു....

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. 86 ആണ് ഇന്നലത്തെ മാത്രം മരണസംഖ്യ. ചൈനയിലേക്കും ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാന്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ നിന്നുള്ള കപ്പലിലെ 61 പേര്‍ക്ക് കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
3,399 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 34,500 പേര്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. പുറത്തിറങ്ങാതെ വീടിനകത്ത് തന്നെ ഇരിക്കാനുള്ള ജാഗ്രതാ നിര്‍ദേശങ്ങളുണ്ട്.
നിലവില്‍ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. 2002-2003 കാലഘട്ടത്തില്‍ ഹോങ്കോങിലും ചൈനയുടെ മറ്റ് ഭാഗങ്ങളിലുമായി സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(എസ്എആര്‍എസ്) എന്നൊരു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























