ചൈന പ്രയോഗിച്ച ജൈവായുധമാണ് കൊവിഡ് 19 എന്ന വാദം ശക്തമാകുന്നു; ചൈനക്കെതിരെ നിയമനടപടിക്കൊരുങ്ങി യുഎസ്; യുഎസ് അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

യു എസ്സും ചൈനയും പണ്ടുമുതൽക്കേ ശത്രുക്കളായാണ് പരസ്പരം കണക്കാക്കുന്നത്. സുരക്ഷാ സമിതിയിലെ സ്ഥിര അംഗങ്ങൾ എന്നതിന് പുറമെ മറ്റു പല കാര്യത്തിലും യു എസ്സിനോളം ശക്തി ചൈനയ്ക്കുമുണ്ട് .ഏതൊരു പ്രതിസന്ധിയെ പോലും ഒറ്റയ്ക്കു തരണം ചെയ്യാൻ ചൈനീസ് ഭരണകൂടത്തിന് കഴിയും എന്ന പ്രഖ്യാപനം തന്നെയാണ് ഇപ്പോൾ കോവിഡ് ഭീതി ലോകത്താകമാനം ഭീതി ഉയർത്തുമ്പോഴും ചൈനയിൽ അവരുടെ ജങ്ങളെ മരണത്തിനു വിട്ടുകൊടുക്കാതെ സന്ധിയില്ലാത്ത പോരാട്ടം തുടരുന്നത് .142 കോടി ജനങ്ങൾ അധിവസിക്കുന്ന ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വിഭാഗത്തിലുള്ള ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ തന്നെയാണ്അവർ തുടക്കം മുതൽ ശ്രമിച്ചത്. തുടക്കത്തിൽ പരാചയപ്പെട്ടത്ങ്കിലും ചൈനയുടെ രോഗപ്രതിരോധ നടപടികൾ ഫലം കാണുകയാണിപ്പോൾ.
ചൈന പ്രയോഗിച്ച ഒരു ആയുധമാണ് ഇത് എന്ന വാദവും പല ഭാഗങ്ങളിൽ നിന്നായി കേൾക്കുന്നുണ്ട് .ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് മഹാമാരിയിൽ ചൈനയ്ക്കെതിരെ നിയമനടപടിയുമായി ഇപ്പോൾ യുഎസ് രംഗത്തെത്തിയിരിക്കുകയാണ്. വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്കൂൾ സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ സ്പഷലൈസ് ചെയ്ത ടെക്സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്‌സസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അനധികൃത ജൈവായുധമായി ചൈനീസ് സർക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശത്രുക്കൾക്കെതിരെ പ്രയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത് അതിനാലായിരിക്കാം അവരുടെ ആളുകളെ പോലും അവർക്കു നഷ്ടപെട്ടതെന്ന ആരോപണവും ഇതിനോടകം ഉയർന്നു വരികയാണ് .
യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം എന്നും ലോകത്തെ മുൾമുനയിൽ നിർത്തിക്കുക എന്നതാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യമെന്നും ആരോപണമുയരുന്നു.
ഹൃദയശൂന്യവും വീണ്ടുവിചാരം ഇല്ലാത്തതും ഹീനവുമായ പ്രവൃത്തിയാണിത്. ചൈനീസ് ജനത നല്ലവരാണ്, എന്നാൽ അവിടത്തെ സർക്കാർ അങ്ങനെയല്ല. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു. കോവിഡിനെതുടർന്നു സ്കൂളുകൾ അടച്ചതും കായിക പരിപാടികൾ റദ്ദാക്കിയതും മൂലം കഴിഞ്ഞയാഴ്ച 50,000 ഡോളർ നഷ്ടമുണ്ടായതായി ബസ് ഫോട്ടോസ് ചൂണ്ടിക്കാട്ടിയിരുന്ന് . ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാൻ മുഖേനെയാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ഇതിന്റെ അനന്തര ഫലമായി അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിക്കാനും അമേരിക്ക മടിക്കില്ല എന്ന സൂചന തന്നെയാണ് ഇപ്പോൾ ലഭ്യമാകുന്നത്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനയ്ക്കെതിരെ നിലപാട് എടുത്തിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിക്കണമെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. കോവിഡിനെപ്പറ്റി ‘തെറ്റായ വിവരങ്ങൾ’ പ്രചരിപ്പിക്കുന്ന റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ കഴിഞ്ഞദിവസം യുഎസ് വിമർശിച്ചു. കോവിഡ് വ്യാപനം തടയാൻ അമേരിക്ക സ്വീകരിക്കുന്ന നടപടികളെ താഴ്‍ത്തിക്കെട്ടുന്ന സമീപനമാണ് ഈ രാജ്യങ്ങളുടേതെന്നാണു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തിയത്.
നിർഭാഗ്യകരമെന്നു പറയട്ടെ റഷ്യ, ചൈന, ഇറാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അമേരിക്കയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും പോംപെയോ പറഞ്ഞു. യുഎസിൽ നേരത്തേയുണ്ടായ ചില ഇൻഫ്ലുവൻസ മരണങ്ങൾ കോവിഡ് മൂലമാണെന്നു തെളിഞ്ഞതായി ചൈനീസ് വിദേശകാര്യ വക്താവ് ലിജിയാൻ സാവോ നേരത്തെ തന്നെ ആരോപിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ അധിക്ഷേപിക്കാനുള്ള യുഎസ് ശ്രമമാണിതെന്നാണു ചൈന കരുതുന്നത്.അതിനാൽ തന്നെ ഇതൊരു അവസരമായി കണ്ടു അമേരിക്ക ചൈനയെ തകർക്കാൻ ശ്രമിക്കുകയാണ് എന്ന് തന്നെയാണ് നിലവിൽ ചൈനീസ് അധികൃതർ പറയുന്നത്.
https://www.facebook.com/Malayalivartha