ഇറച്ചികളെല്ലാം പച്ചയ്ക്കു കഴിക്കുന്ന സ്വഭാവമുള്ള ചൈനീസ് യുവാവിന്റെ ശ്വാസകോശം നിറഞ്ഞ് വിരകള്‍!

കിഴക്കന്‍ ചൈന സ്വദേശിയായ വാങ് എന്ന ചെറുപ്പക്കാരന് കടല്‍വിഭവങ്ങള്‍ ഉള്‍പ്പെടെ ഇറച്ചികളെല്ലാം പച്ചയ്ക്കു കഴിക്കുന്നതാണു ഏറ്റവും ഇഷ്ടം. ഒച്ച്, പാമ്പിറച്ചി, ക്രേഫിഷ് തുടങ്ങിയവയാണ് വാങ്ങിന്റെ ഇഷ്ടവിഭവങ്ങള്‍. കാര്യമായി വേവിക്കാതെയാണ് ഇതെല്ലാം കഴിച്ചുകൊണ്ടിരുന്ന വാങ്ങിനു കുറച്ചു നാള്‍ മുന്‍പ് മുതല്‍ സ്ഥിരമായി ശ്വാസമുട്ടല്‍ അനുഭവപ്പെട്ടു തുടങ്ങി. കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ലക്ഷണമായതിനാല്‍ വാങ് ഉടനെ ഡോക്ടറെ കണ്ടു. വിശദമായ പരിശോധനയ്ക്കു ശേഷം സിടി സ്‌കാനിങ് നടത്തി.
സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ നിറയെ ജീവനുള്ള വിരകളെ കണ്ട ഡോക്ടര്‍മാരും വാങ്ങുംഞെട്ടി. പിന്നാലെയാണ് വാങ്ങിന്റെ ഭക്ഷണരീതിയെക്കുറിച്ചു ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞത്. സ്ഥിരമായി വേവിക്കാത്ത മാംസവിഭവങ്ങളും വൃത്തിഹീനമായ വെള്ളവും കുടിക്കുന്നവരില്‍ കാണുന്ന അണുബാധയാണ് വാങ്ങിനും പിടിപെട്ടതെന്നാണു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. പാരഗോണിമിയാസിസ് എന്നാണ് ഈ രോഗാവസ്ഥയ്ക്കു പറയുന്നത്. കടല്‍വിഭവങ്ങള്‍ പച്ചയ്ക്കു തിന്നുതാണ് രോഗകാരണം. പാമ്പിന്റെ പിത്താശയം ഉള്‍പ്പെടെ വേവിക്കാതെ കഴിച്ചിരുന്നു വാങ്.
വന്യമൃഗങ്ങളുടെ ഇറച്ചി ലഭിക്കുന്ന മാര്‍ക്കറ്റുകള്‍ ചൈനയില്‍ സുലഭമാണ്. വുഹാനിലെ ഇത്തരത്തിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചെതെന്നാണു പൊതുവെയുള്ള നിഗമനം. ഇത്തരത്തിലുള്ള ജീവികളില്‍ അടങ്ങിയിരുന്ന വിരകളുടെ മുട്ടകളാണ് അണുബാധയ്ക്ക് കാരണമായതെന്നാണു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
ഇതാദ്യമായല്ല ചൈനയില്‍ ഒരാളുടെ ശരീരത്തില്‍ ഇത്തരത്തില്‍ വിരയെ കണ്ടെത്തുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു ചൈനക്കാരന്റെ തലച്ചോറില്‍ നിന്ന് 12 സെന്റിമീറ്റര്‍ നീളമുള്ള വിരയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരുന്നു. 15 വര്‍ഷത്തോളമാണ് മാംസാഹാരിയായ ഈ വിര മനുഷ്യശരീരത്തില്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha























