ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നു.... കോവിഡ് മരണം രണ്ടര ലക്ഷത്തിലേക്ക്,

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 35,63,335 ആയി. 212 രാജ്യങ്ങളിലായാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ചത്. ഇതുവരെ 2,48,129 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 81,636 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.
24 മണിക്കൂറിനിടെ 3,430 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 11,53,847 ആളുകള്‍ രോഗത്തെ അതിജീവിച്ചു. ലോകത്താകെ 21,61,116 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 50,043 പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദുരിത പട്ടികയില്‍ മുന്നിലുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം 1,187,510 എത്തി. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,187,510, സ്‌പെയിന്‍- 2,47,122, ഇറ്റലി- 2,10,717, ഫ്രാന്‍സ്- 1,68,693, ജര്‍മനി- 1,65,664, ബ്രിട്ടന്‍- 1,86,599, തുര്‍ക്കി- 1,26,045, ഇറാന്‍- 97,424, റഷ്യ- 1,34,687, ബ്രസീല്‍- 1,01,147.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്- അമേരിക്ക- 68,581, സ്‌പെയിന്‍- 25,264, ഇറ്റലി- 28,884, ഫ്രാന്‍സ്- 24,895, ജര്‍മനി- 6,866, ബ്രിട്ടന്‍- 28,446, തുര്‍ക്കി- 3,397, ഇറാന്‍- 6,203, റഷ്യ- 1,222, ബ്രസീല്‍- 7,025.
രാജ്യങ്ങളില്‍ 24 മണിക്കൂറിനിടെ ഉണ്ടായ മരണങ്ങള്‍- അമേരിക്ക- 1,137, സ്‌പെയിന്‍- 164, ഇറ്റലി- 174, ഫ്രാന്‍സ്- 24,760, ജര്‍മനി- 6,812, ബ്രിട്ടന്‍- 315, തുര്‍ക്കി- 61, ഇറാന്‍- 47, റഷ്യ- 1,280, ബ്രസീല്‍- 275.
"
https://www.facebook.com/Malayalivartha























