കൊവിഡ് പോരാട്ടത്തില്‍ ഇനി നാവിക സേനയും; നിർണായകമായി ആ തീരുമാനം, പിപിഇ കിറ്റുകള്‍ക്ക് വലിയ തോതില്‍ നിര്‍മ്മാണത്തിന് അനുമതി

കോവിഡ് പോരാട്ടത്തിൽ രാജ്യത്തിന്റെ തന്നെ പോരാട്ടവീര്യത്തിനൊപ്പം പങ്കുചേർന്ന് നാവികസേന. വിവിധ നാടുകളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ കടൽ മാർഗം തിരികെ എത്തിക്കാൻ നാവിസേന മുന്നോട്ട് വന്നതിനുപിന്നാലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റൊരു വാർത്തകൂടി.
നമ്മുടെ രാജ്യത്തോടൊപ്പം കൊവിഡ് 19 പ്രതിരോധത്തിന് സഹായകമാകാന്‍ നാവികസേന രംഗത്ത്. നാവിക സേന നിര്‍മ്മിച്ച പിപിഇ കിറ്റുകള്‍ക്ക് വലിയ തോതില്‍ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. അതായത് ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അല്ലൈയ്ഡ് സയന്‍സിന്‍റെയും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റേയും അംഗീകാരമാണ് നാവിക സേന നിര്‍മ്മിച്ച പേര്‍സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്‍റി(പിപിഇ)ന് നിലവിൽ ലഭിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന പിപിഇ കിറ്റുകള്‍ക്ക് ഇന്ത്യന്‍ കൌണ്‍സില്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാൽ ഉല്‍പാദിപ്പിച്ചിരിക്കുന്ന പിപിഇ കിറ്റുകള്‍ നിലവില്‍ ലഭ്യമാകുന്ന കിറ്റുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാനാവുമെന്നാണ് നാവികസേന വാദം മുന്നോട്ട് വയ്ക്കുന്നത്. ഇതോടൊപ്പം തന്നെ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേവല്‍ മെഡിസിനിലെ ഇന്നവോഷന്‍ സെല്ലും മുംബൈ നേവല്‍ ഡോക്ക് യാര്‍ഡും ചേര്‍ന്നാണ് ഈ പിപിഇ കിറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha